നടൻ മിഥുൻ ചക്രവര്‍ത്തി ഇനി ബിജെപിയിൽ; അംഗത്വം നൽകി നരേന്ദ്രമോദി
ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബിജെപിയിൽ. നരേന്ദ്രമോദിയുടെ മഹാറാലിയിൽ പങ്കെടുത്തതുകൊണ്ട് ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നായിരുന്നു അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞദിവസം ബി.ജെ.പിയുടെ ബംഗാള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള കൈലാശ് വിജയവാര്‍ഗിയ മിഥുന് ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയതാണ്. ഇതോടെ താരം ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
മാർച്ച്- ഏപ്രിൽ മാസത്തിലാണ് അടുത്ത തെരഞ്ഞെടുപ്പ്. ഇതിനിടയിൽ പെട്ടെന്നായിരുന്നു മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനം. തൃണമൂലിലെ കോൺഗ്രസ് എം. പി ആയിരുന്നു മിഥുൻ ചക്രവർത്തി.
ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് നാലുവര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു ഇദ്ദേഹം. കടുത്ത ഇടത് അനുഭാവിയായിരുന്ന മിഥുന് ചക്രവര്‍ത്തി പിന്നീട് തൃണമൂല്‍ ടിക്കറ്റിലായിരുന്നു രാജ്യസഭയിൽ എത്തിയത്.
https://www.facebook.com/Malayalivartha