ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു. കോല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ദുമാരിയ ഗ്രാമത്തില്‍ നടക്കും.
1977ലാണ് സൈമണ്‍ മറാന്‍ഡി ആദ്യമായി നിയമസഭാംഗമാകുന്നത്. ലിറ്റിപദ മണ്ഡലത്തില്‍ സ്വതന്ത്രനായിട്ടായിരുന്നു ആദ്യ വിജയം. പിന്നീട് ഇദ്ദേഹം ഷിബു സോറനുമായി ചേര്‍ന്ന് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച രൂപവത്കരിച്ചു.
അഞ്ചു തവണ ലിറ്റിപദയില് വിജയിച്ചു നിയമസഭാംഗമായി. 1989ല്‍ രാജ്മഹല്‍ മണ്ഡലത്തില്‍നിന്ന് മറാന്‍ഡി ലോക്സഭയിലേക്കു വിജയിച്ചു.മകന് ദിനേഷ് വില്യം മറാന്‍ഡി ജാര്‍ഖണ്ഡ് എംഎല്‍എയാണ്.
https://www.facebook.com/Malayalivartha