കോവിഡ് ബാധിച്ച് എട്ട് മാസം ഗര്‍ഭിണിയായിരുന്നു ഡോക്ടര്‍ മരിച്ചു; ദാരുണമായ സംഭവം തമിഴ്‌നാട്ടിൽ

കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തമിഴ്‌നാട്ടിലെ അനുപനാടി സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ഷണ്‍മുഖപ്രിയയാണ് മരണപെട്ടത്. ഡോക്ടർ എട്ടുമാസം ഗർഭിണി ആയിരുന്നു.
ആശുപത്രിയില്‍ കോവിഡ് രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കേയാണ് ഡോക്ടര്‍ക്ക് രോഗബാധയുണ്ടായത്. ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രതിരോധ വാക്സിനും സ്വീകരിക്കാനായില്ല.
പത്ത് ദിവസം മുമ്ബാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മധുരൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് ഡോക്ടര്‍ മരണപ്പെട്ടത്. എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഡോക്ടറുടെ കുഞ്ഞിനെയും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























