Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച് ജനങ്ങൾ... തിരുപ്പതിയിൽ മരിച്ചത് 11 കൊവിഡ് രോ​ഗികൾ.... പിന്നിൽ അനാസ്ഥ..!

11 MAY 2021 12:51 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത്‌ ഓക്‌സിജൻ ക്ഷാമമില്ലെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും പല സംസ്ഥാനത്തും പ്രാണവായു കിട്ടാതെയുള്ള മരണം ഇപ്പോഴും ആവർത്തിക്കുകയാണ്. നിലവിൽ ഓക്‌സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും മരണങ്ങൾ തുടർകഥയായവുകയാണ്.

ഇപ്രാവശ്യം ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്‌സിജന്‍ കിട്ടാതെ 11 രോഗികള്‍ പിടഞ്ഞു മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത്.

തിരുപ്പതിയിലെ എസ്വിആര്‍ആര്‍ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികൾ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. വിവരം കോവിഡ് രോഗികളുടെ ബന്ധുക്കളെ അറിയിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ തീവ്രപരിചണ വിഭാഗത്തില്‍ ഇരച്ചെത്തി.

ഓക്‌സിജന്‍ വിതരണം മിനുട്ടുകള്‍ മാത്രമാണ് തടസ്സപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും 25 മിനുട്ടോളം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 135ഓളം ഐസിയുബെഡ്ഡും 400ലധികം ഓക്‌സിജന്‍ ബെഡ്ഡും ആശുപത്രിയിലുണ്ട്.

എന്നാല്‍ 1100ഓളം രോഗികളാണ് നിലവിലുള്ള ആശുപത്രിയിലുള്ളത്. ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്‌സിജന്‍ ടാങ്കിലെ ഓക്‌സിജന്‍ തീര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഓക്‌സിജന്‍ ടാങ്കറില്‍ നിന്ന് സംഭരണിയിലേക്ക് ഓക്‌സിജന്‍ കയറ്റുന്നതിനിടെയുണ്ടായ തടസ്സമാണ് രോഗികളുടെ മരണത്തിലേക്ക്‌ നയിച്ചത്.

ഹാന്‍ഡ് ഫാനുകളും മറ്റ് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാരും ബന്ധുക്കളും കിണഞ്ഞു പരിശ്രമിക്കുന്ന കരളലിയിക്കുന്ന വീഡിയോകള്‍ ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.

ദുരന്തം അറിഞ്ഞ ജില്ലാ കളക്ടര്‍ എം ഹരി നാരായണ ആശുപത്രിയില്‍ എത്തി. ഓക്‌സിജന്‍ വിതരണം അട്ടിമറിക്കാന്‍ എന്തെങ്കിലും ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഓക്സിജൻ ക്ഷാമം രൂക്ഷമായതിനിടെ രാജ്യത്തുടനീളം മെഡിക്കൽ ഓക്സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്താൻ 12 അംഗ ദേശീയ ടാസ്ക് ഫോഴ്സിനെ സുപ്രീംകോടതി രൂപീകരിച്ചിരുന്നു.

എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഓക്സിജൻ വിതരണം സമിതി ഉറപ്പുവരുത്തും എന്നാണ് കോടതി നിരീക്ഷിച്ചത്. ഇതിന് തൊട്ട് പിന്നാലെ തന്നെ രാജ്യത്ത് മരണങ്ങൾ ആവർത്തിക്കകുകയാണ്.

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും 12 അംഗ സമിതി മുന്നോട്ട് വയ്ക്കും. രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം സംബന്ധിച്ച് സമിതി തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കേന്ദ്രത്തിനും സുപ്രീം കോടതിയിലും സമർപ്പിക്കാൻ നിർദ്ദേശമുണ്ട്.

ക്യാമ്പിനറ്റ് സെക്രട്ടറിയാണ് 12 അംഗ സമിതിയുടെ കൺവീനർ. രണ്ട് അംഗങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നാണ്. പശ്ചിമ ബംഗാൾ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഭാബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി എംഡിയും ചെയർപേഴ്സണുമായ ഡോ നരേഷ് ട്രെഹാൻ തുടങ്ങിയവരാണ് ദേശീയ ദൗത്യസംഘത്തിലെ അംഗങ്ങൾ.

സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിഹിതം നിശ്ചയിക്കുമ്പോൾ വീടുകളിൽ ചികിത്സയിലുള്ളവർ, കോവിഡ് കെയർ സെന്റർ, ആംബുലൻസ് എന്നിവിടങ്ങളിൽ ആവശ്യമായ ഓക്സിജൻ പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ഓക്സിജൻ വിതരണം വിലയിരുത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കാൻ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങളിയ ബെഞ്ച് ഉത്തരവിട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (14 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (21 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (59 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (12 hours ago)

Malayali Vartha Recommends