കേരളത്തിന് അല്പം ആശ്വാസം: സർക്കാരിന്‍റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് എത്തി

കേരളത്തിന് വമ്പൻ ആശ്വാസമായി കേന്ദ്രത്തിന്റെ കരുതൽ...വളരെ സഹായകരമായിട്ടാണ് ആ കരുതൽ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്....സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായിരിക്കുകയാണ് . സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശാനുസരണം കേന്ദ്രം അനുവദിച്ച ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിൽ എത്തി. ലൈപോസോമൽ ആംഫോടെറിസിൻ മരുന്നാണ് എത്തിയത്.
240 വയൽ മരുന്നാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് ഉടൻ വിതരണം ചെയ്യുവാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു .
കേരളത്തിന് പുറത്തു നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായിരുന്നു രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത ഗതികേടിലായിരുന്നു അധികൃതര്‍. കൂടുതൽ മരുന്ന് എത്തിയതോടെ പ്രതിസന്ധിക്ക് ഇപ്പോൾ ഒരു പരിഹാരമായിരിക്കുകയാണ്.
അതേസമയം, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച പുറത്തിറക്കിയ കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിരിക്കുന്നത്.
വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
https://www.facebook.com/Malayalivartha























