ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങിയ മലയാളി കുഴഞ്ഞു വീണ് മരിച്ചു

ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങിയ മലയാളി കുഴഞ്ഞു വീണ് മരിച്ചു. ബസ് ഡ്രൈവറായ തൃശൂര്‍ സ്വദേശി നജീബാണ് മരിച്ചത്. അസം-ബംഗാള്‍ അതിര്‍ത്തിയിലെ അലിപുരില്‍ വച്ചാണ് സംഭവം. ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാതിരുന്നതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ തിരികെ പോകാന്‍ കഴിയാതെ നജീബ് ബംഗാളില്‍ കുടുങ്ങുകയായിരുന്നു. 40 ദിവസമായി നജീബ് ബംഗാളില്‍ തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചു കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അതിഥി തൊഴിലാളികളുമായി ബംഗാളിലേക്ക് തിരിച്ച സ്വകാര്യ ബസിന്റെ ഡ്രൈവറാണ് നജീബ്. തൃശൂരിലെ ജയ്ഗുരു എന്ന ബസാണ് ഇദ്ദേഹം ഓടിച്ചിരുന്നത്.
https://www.facebook.com/Malayalivartha























