ലോക്ഡൗണ്‍ നിയമം ലംഘിച്ച് വിവാഹ പാര്‍ട്ടി നടത്തിയവര്‍ക്ക് 50,000 രൂപ പിഴ ചുമത്തി പോലീസ്

മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ച് വിവാഹപാര്‍ട്ടി സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. സാമൂഹ്യ അകലം പോലും പാലിക്കാതെ 100 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. മിര ബയന്ദര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ വിവാഹ പാര്‍ട്ടി സംഘടിപ്പിച്ചവരില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കി. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ ലോക്കല്‍ പൊലീസാണ് പിഴ ചുമത്തിയത്. പാര്‍ട്ടിയില്‍ മാസ്‌കോ സാമൂഹ്യ അകലമോ പാലിച്ചിട്ടില്ലെന്നും അധികൃതര്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha























