വാക്സിൻ നയത്തിൽ കേന്ദ്രസർക്കാർ പരാജയം... വാക്‌സിന്‍ വിതരണം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തി ലഭിക്കാന്‍ വേണ്ടി മാത്രം: ആരോപണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്

കേന്ദ്രസർക്കാർ വാക്സിൻ നയത്തിൽ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. സര്‍ക്കാര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രശസ്തി ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പ്രിയങ്കാ ഗാന്ധി ആരോപണം ഉന്നയിക്കുന്നുണ്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ലക്ഷ്യം സര്‍ക്കാരിനില്ലെന്നും പ്രിയങ്ക പറഞ്ഞു.
വാക്സിന്‍ വിതരണത്തില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കോവിഡിന്റെ തുടക്കം മുതല്‍ അത് പ്രത്യക്ഷമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 'വാക്‌സിന്‍ സാക്ഷ്യപത്രത്തിലെ ഫോട്ടോ മാത്രമാണ് പ്രധാനമന്ത്രിയുടേതായുള്ളത്. ബാക്കി എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെ തലയിലാണ്. രാജ്യത്ത് വാക്സിന്‍ ലഭിക്കാനില്ലാതെ ആയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യ നിലവിലെ സാഹചര്യത്തില്‍ വാക്‌സിനു വേണ്ടി മറ്റു രാജ്യങ്ങളുടെ സംഭാവന പ്രതീക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ ഉത്തരമായി ആരാണ്?'- പ്രിയങ്ക ചോദിക്കുന്നു.
'വികസിത രാജ്യങ്ങള്‍ വാക്സിനു വേണ്ടി കഴിഞ്ഞ വര്‍ഷം തന്നെ ഓര്‍ഡര്‍ നല്‍കി. മോദി സര്‍ക്കാര്‍ ഈ വര്‍ഷമാണ് വാക്സിനു ഓര്‍ഡര്‍ നല്‍കുന്നത്. 6 കോടിയിലധികം വാക്സിന്‍ സര്‍ക്കാര്‍ വിദേശത്തേക്ക് കയറ്റിയയച്ചു. 3 കോടി ജനങ്ങള്‍ക്ക് മാത്രമായിരുന്നു വാക്സിന്‍ അപ്പോള്‍ ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയം.
രാജ്യത്ത് 130 കോടി ജനങ്ങളില്‍ 11 ശതമാനത്തിന് മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. മൂന്ന് ശതമാനത്തിന് മാത്രമാണ് രണ്ടു ഡോസും ലഭിച്ചിട്ടുള്ളത്. വാക്സിന്‍ നയത്തില്‍ സര്‍ക്കാര്‍ അപ്പാടെ പരാജയപ്പെട്ടിരിക്കുകയാണെന്നും' പ്രിയങ്ക കുറിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























