'രാഹുല്‍ ഗാന്ധിക്ക് ഡെല്‍ഹിയെക്കാള്‍ വിശ്വാസം ന്യൂയോര്‍ക്കിനെ'; രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡെല്‍ഹിയെക്കാള്‍ വിശ്വാസം ന്യൂയോര്‍ക്കിനെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട 'ന്യൂ യോര്‍ക് ടൈംസ്' റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാഹുല്‍ നടത്തിയ ട്വീറ്റിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മൃതദേഹങ്ങളിലുള്ള രാഷ്ട്രീയം കോണ്‍ഗ്രസ് ശൈലിയാണ്. കഴുകന്‍മാര്‍ മരങ്ങളില്‍നിന്ന് അപ്രത്യക്ഷമാകുകയാണെങ്കിലും അവരുടെ ആത്മാവ് ഭൂമിയിലുളള കഴുകന്‍മാര്‍ സ്വീകരിച്ചിരിക്കുന്നു.
രാഹുല്‍ ഗാന്ധിജിക്ക് ദല്‍ഹിയേക്കാള്‍ വിശ്വാസം ന്യൂയോര്‍ക്കിനെയാണ്. മൃതദേഹങ്ങളിലുള്ള രാഷ്ട്രീയം കളിക്കാന്‍ ഒരാള്‍ ഭൂമിയിലെ കഴുകന്‍മാരില്‍നിന്ന് പഠിക്കണം'.-ഹര്‍ഷവര്‍ധന്‍ ട്വിറ്ററില്‍ തിരിച്ചടിച്ചു.
'ഇന്ത്യയുടെ കോവിഡ് മരണങ്ങള്‍ എത്രത്തോളം വലുതായിരിക്കും' എന്ന തലക്കെട്ടിലുള്ള 'ന്യൂ യോര്‍ക് ടൈംസ്' ലേഖനവും ഒപ്പം ചേര്‍ത്തതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'അക്കങ്ങള്‍ കള്ളംപറയില്ല… കേന്ദ്രസര്‍ക്കാര്‍ പറയുന്നു' എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























