പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍ ഡല്‍ഹിയോട് സ്വയം ആണവ ബോംബുകള്‍ നിര്‍മിക്കാനും ഉത്തര്‍പ്രദേശിനോട് ടാങ്കുകള്‍ വാങ്ങാനും ആവശ്യപ്പെടുമോ?; കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ വാക്സിന് വാങ്ങണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന് പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാക്സിന് കമ്ബനികള്‍ സംസ്ഥാനങ്ങളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണെന്നും കേജരിവാള്‍ പറഞ്ഞു.
പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വയം നേരിട്ടുകൊള്ളാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കുമോ? ഡല്‍ഹി ആണവ ബോംബുകള്‍ നിര്‍മിക്കാനോ ഉത്തര്‍പ്രദേശ് ടാങ്കുകള്‍ വാങ്ങാനോ ആവശ്യപ്പെടുമോ? കേജരിവാള്‍ ഒരു ദേശീയ മാധ്യമത്തില്‍ ചോദിച്ചു. പറഞ്ഞു. ഇന്ത്യ വാക്സിനേഷന് നടപടികള്‍ ആറു മാസത്തോളം വൈകിച്ചതായും കേജ്രിവാള് ആരോപിച്ചു.
കോവിഡ് വാക്സിന് ആദ്യം നിര്‍മിച്ചത് ഇന്ത്യക്കാരാണ്. അന്നുമുതല്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്തിരുന്നെങ്കില്‍ രണ്ടാം തരംഗത്തിലെ ചില മരണങ്ങളെങ്കിലും നമുക്ക് തടയാമായിരുന്നു. കോവിഡ് വാക്സിന് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്. വാക്സിനേഷന് വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























