പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയന്‍ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുല്‍ ചോക്‌സി പിടിയില്‍

പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയന്‍ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുല്‍ ചോക്‌സി പിടിയില്‍. കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കയില്‍ നിന്ന് പ്രാദേശിക പോലീസാണ് മേഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്.
കരീബിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന് മേഹുല്‍ ചോക്‌സിയെ കാണാതായതായി അദ്ദേഹത്തിന്റെ അഭിഭാഷകനും കരീബിയന്‍ റോയല്‍ പൊലീസും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ചോക്‌സിയെ കാണാതായെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്റര്‍പോള്‍ 'യെല്ലോ കോര്‍ണര്‍' നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊമിനിക്കയില്‍ നിന്ന് മെഹുല്‍ ചോക്‌സിയെ കണ്ടെത്തിയത്.
13,500 കോടി രൂപയുടെ പി.എന്‍.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രതിയാണ് പിടിയിലായത്.
https://www.facebook.com/Malayalivartha























