പോണ്‍ സൈറ്റുകള്‍ കാണിച്ച് അധ്യാപകര്‍; ചെന്നൈ സ്കൂളുകളിൽ വിദ്യാര്‍ഥികളുടെ 'മി റ്റു ക്യാമ്പയിൻ'

അക്ഷരം നുകരാനെത്തിയ വിദ്യാര്‍ഥികളില്‍ അറിവിന്റെ മധുരം പകരേണ്ട അധ്യാപകന്‍ പകരം അശ്ലീലം കാണിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെ വിവിധ സ്കൂളുകളെ പ്രതിക്കൂട്ടിലാക്കി 'മി റ്റു ക്യാമ്പയിൻ' സജീവമാകുന്നു. ചെന്നൈയിലെ അഞ്ച് മുന്‍നിര സ്കൂളില്‍ ഇതിനകം വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു.
ആറു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതായാണ് ആരോപണം. ലോകമെങ്ങും പടര്‍ന്നു പിടിച്ച് നിരവധി പ്രമുഖരെ അഴികള്‍ക്കുള്ളിലാക്കിയ 'മി റ്റു ക്യാമ്പയിൻ' തമിഴകത്തും അതിവേഗം കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുമെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലീഷ് മാഗസിനായ 'ക്വിന്‍റ്' തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിരവധി പുര്‍വ വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ചെന്നൈയിലെ മുന്‍നിര വിദ്യാലയത്തില്‍ പഠിക്കുമ്പോൾ ലൈംഗിക പീഡനത്തിനിരയായതായി 26കാരിയായ ഗായിക പറയുന്നു.
താന്‍ മാത്രമല്ല, സഹപാഠികളില്‍ പലരും അന്ന് ഇതേ ദുരനുഭവത്തിനിരയായിരുന്നുവെന്നും സംസ്കൃത അധ്യാപകനായിരുന്നു വില്ലനെന്നും അവര്‍ ആരോപിക്കുന്നു. ഏഴുവയസ്സു മാത്രമുള്ള കുരുന്നുകള്‍ വരെ അയാളുടെ അതിക്രമത്തിന് ഇരയായിരുന്നുവത്രെ.
''ക്ലാസിലും കമ്പ്യൂട്ടർ ലാബിലും പലവട്ടം പോണ്‍ കാണുന്നത് പിടിക്കപ്പെട്ടു. പരീക്ഷ സമയത്ത് പോലും ഇയാള്‍ ക്ലാസിലിരുന്ന് ഇതു തന്നെ ചെയ്തു. പക്ഷേ, ഒരിക്കലും പിടിക്കപ്പെട്ടില്ല''- ഗായിക ആരോപിക്കുന്നു. മറ്റൊരു ചെന്നൈ സ്കൂളില്‍ നീന്തല്‍ കുളത്തില്‍ പരിശീലകനായിരുന്നു കുട്ടികളെ ഞെട്ടിച്ചത്. സമാനമായ നിരവധി അനുഭവങ്ങള്‍ മറ്റു വിദ്യാലയങ്ങളിലെ കുട്ടികളും പങ്കുവെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























