ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാനിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനൊരുങ്ങി മധ്യപ്രദേശ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാനിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനൊരുങ്ങി മധ്യപ്രദേശ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലവിലിരിക്കുന്ന സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇത് മറികടന്ന് രഹസ്യമായി നടന്ന വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കനാണ് വിവിധ ജില്ലാഭരണകൂടത്തിന്റെ നീക്കം. ഈ മാസം വിവാഹിതരായ ദമ്ബതികള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ഈ മാസം ലോക്ക്ഡൗണ്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
വിവാഹച്ചടങ്ങുകള്‍ക്കും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത് ലംഘിച്ച് നിരവധി വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് .
https://www.facebook.com/Malayalivartha























