Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പ്രധാനമന്ത്രിക്ക്​ രാഹുൽ ഗാന്ധിയുടെ കത്ത്​; 'പ്രഫുല്‍ പ​ട്ടേല്‍ ലക്ഷദ്വീപുകാരുടെ ഭാവി അപകടത്തിലാക്കിയിരിക്കുന്നു, ഇടപെടണം'

27 MAY 2021 02:16 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ്​ ജനതയുടെ ജീവിതവും ആത്​മ വിശ്വാസവും തകര്‍ത്ത്​ തുടര്‍ച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ കത്ത്​. ഓരോ ദിനവും പുതുതായി കരാള നിയമങ്ങള്‍ അടിച്ചേല്‍പിക്കുക വഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.

''സുഖമെന്ന്​ കരുതുന്നു. ലക്ഷദ്വീപി​ന്റെ കാലങ്ങളായുള്ള പ്രകൃതി ഭംഗിയും ഭിന്ന സംസ്​കാരങ്ങളുടെ സംഗമവും തലമുറകളായി ആളുകളെ ഇവിടേക്ക്​ ആകര്‍ഷിക്കുന്നു. ഈ പൈതൃകത്തി​ന്റെ കാവല്‍ക്കാര്‍ തേടുന്നത്​ ദ്വീപു കൂട്ടങ്ങളുടെ പാരമ്പര്യം സംരക്ഷിക്കണമെന്നാണ്​.

 

പക്ഷേ, ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പ​ട്ടേല്‍ പ്രഖ്യാപിച്ച കടുത്ത ജനദ്രോഹ നയങ്ങള്‍ അവരുടെ ഭാവി​ അപകടത്തിലാക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ അഡ്​മിനിസ്​ട്രേറ്റര്‍ ഏകപക്ഷീയമായി ദൂര​വ്യാപക പ്രത്യാഘാതങ്ങളുള്ള പരിഷ്​കാരങ്ങളാണ്​ നിര്‍ദേശിച്ചിരിക്കുന്നത്​. ഈ സ്വേഛാധിപ നടപടികള്‍ക്കെതി​രെ ലക്ഷദ്വീപ്​ ജനത പ്രതിഷേധിക്കുകയാണ്​.

 

 

അടുത്തിടെ ലക്ഷദ്വീപ്​ വികസന ​അതോറിറ്റി പ്രഖ്യാപിച്ച കരട്​ നിയമം ദ്വീപി​ന്റെ പാരിസ്​ഥിതിക പവിത്രത നശിപ്പിക്കാനുള്ള അഡ്​മിനിസ്​ട്രേറ്ററുടെ ശ്രമമാണ്​ പുറത്തുകൊണ്ടു വരുന്നത്​. ഭൂമിയുടെ ഉടമസ്​ഥാവകാശവുമായി ബന്ധപ്പെട്ട്​ നിലവിലെ സുരക്ഷാ വ്യവസ്​ഥകള്‍ ഇല്ലാതാക്കുന്ന നിയമം ചില വിഷയങ്ങള്‍ക്കു വേണ്ടി

പരിസ്​ഥിതി നിയമങ്ങളെ കളങ്കപ്പെടുത്തുകയും ഇരകള്‍ക്ക്​ നിയമത്തി​ന്റെ വഴി തേടുന്നത്​ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. താല്‍ക്കാലിക വാണിജ്യ നേട്ടങ്ങള്‍ക്കായി ഉപജീവന സുരക്ഷയും സുസ്​ഥിര വികസനവുമാണ്​ ഇവിടെ ബലിനല്‍കപ്പെടുന്നത്​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

രണ്ടിലേറെ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത്​ നിയമം തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്​. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ (പി.എ.എ.ആര്‍), ലക്ഷദ്വീപ്​ മൃഗ സംരക്ഷണ നിയമം എന്നിവയിലെ നിര്‍ദിഷ്​ട ഭേദഗതികളും ലഹരി വില്‍പന നിരോധനം എടുത്തുകളയലും ദ്വീപ്​ വാസികളുടെ സാംസ്​കാരിക, മതപരമായ ചട്ടക്കൂടിനു മേലുള്ള കടന്നു കയറ്റമാണ്​. ബേപ്പൂര്‍ തുറമുഖവുമായി ബന്ധം വിഛേദിക്കാനുള്ള തീരുമാനം കേരളവുമായി നില നില്‍ക്കുന്ന ചരിത്രപരവും സാംസ്​കാരികവുമായ ഇഴയടുപ്പം തകര്‍ക്കലാണ്​.

ഇതോടൊപ്പം പറയേണ്ട മറ്റൊന്ന്​, ഈ മഹാമാരിക്കിടയിലും മത്സ്യബന്ധന തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന നിര്‍മിതികള്‍ അഡ്​മിനിസ്​​ട്രേറ്ററുടെ നിര്‍ദേശ പ്രകാരം തകര്‍ക്കപ്പെട്ടു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടു, ക്വാറന്‍റീന്‍ നിയമങ്ങളില്‍ വിട്ടുവീഴ്​ച ചെയ്​ത്​ ദ്വീപില്‍ കോവിഡ്​ വ്യാപനത്തിന്​ അപകടകരമായ വേഗം നല്‍കി.

 

 

വികസനത്തി​ന്റെയും ക്രമസമാധാന പാലനത്തി​െന്‍റയും മറവില്‍, ഏതുതരം പ്രതിഷേധവും കുറ്റകൃത്യമാക്കി ​െകാണ്ടുവന്ന കരാളമായ നിയമങ്ങള്‍ താഴെത്തട്ടിലുള്ള ജനാധിപത്യത്തി​െന്‍റ കടക്കല്‍ കത്തിവെക്കുന്നു.

വിഷയത്തില്‍ ഇടപെടണമെന്നും​ മേല്‍ചൊന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയാണ്​. സ്വന്തം ജീവിത ശൈലിയെ മാനിക്കുകയും സ്വപ്​നങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വികസനാധിഷ്​ഠിത കാഴ്​ചപ്പാട്​ അര്‍ഹിക്കുന്നുണ്ട്​, ലക്ഷദ്വീപ്​ ജനത''.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (5 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (12 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (18 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (24 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (30 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (48 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (53 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends