പ്രീത് ഭരാരയ്ക്കും അബ്രഹാം വര്‍ഗീസിനും ദ പ്രൈഡ് ഓഫ് അമേരിക്ക പുരസ്കാരം
അമേരിക്കയിലെ കുടിയേറ്റക്കാരുടെ സേവനങ്ങള്‍ പരിഗണിച്ച് ഏര്‍പ്പെടുത്തിയ \' ഗ്രേറ്റ് ഇമിഗ്രന്റ്സ്: ദ പ്രൈഡ് ഓഫ് അമേരിക്ക\' പുരസ്കാരത്തിന് അര്‍ഹരായവരില്‍ നാല് ഇന്ത്യന്‍ വംശജരും. ജൂലൈ നാലിന് യു.എസ് സ്വതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായാണ് 38 വിശിഷ്ട വ്യക്തികള്‍ക്ക് പുരസ്കാരം നല്കി ആദരിക്കുന്നത്.
യു.എസ് അറ്റോര്‍ണി പ്രീത് ഭരാര, സ്റ്റാഫോര്‍ഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. അബ്രഹാം വര്‍ഗീസ്, ഹാര്‍വാര്‍ഡ് കോളജ് ഡീന്‍ രാകേഷ് ഖുറാന, മാധ്യമ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റും എക്സിക്യുട്ടീവ് എഡിറ്ററുമായ മധുലിക സിക്ക എന്നീ ഇന്ത്യന്‍ വംശജരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ന്യുയോര്‍ക്ക് കാര്‍നേജ് കോര്‍പറേഷനാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ സമൂഹത്തിനും സംസ്കാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും നല്കിയ സംഭാവനകള്‍ മാനിച്ചാണ് ആദരവെന്ന് കാര്‍നേജ് കോര്പറേഷന് വ്യക്തമാക്കി.
അബ്രാഹം വര്‍ഗീസിന്റെ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. എത്യോപ്യയില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. എത്യോപ്യയില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ വര്‍ഗീസ് മദ്രാസ് മെഡിക്കല്‍ കോളജില്‍ ഉപരിപഠനവും നടത്തിയിട്ടുണ്ട്. എത്യോപ്യയിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെയാണ് വര്‍ഗീസും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയത്. ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിസിന് ബോര്‍ഡ് അംഗമായ വര്‍ഗീസ് \'മൈ ഓണ്‍ കണ്ട്രി\', \'മൈ ടെന്നീസ് പാര്‍ട്ണര്‍\', \'കട്ടിംഗ് ഫോര്‍ സ്റ്റോണ്‍\' എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha