ലോക്ഡൗണ്‍ ഡിസംബറോടെ പിന്‍വലിക്കാനാകുമെന്നും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലോക്ഡൗണ്‍ ഡിസംബറോടെ പിന്‍വലിക്കാനാകുമെന്നും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകള്‍ കുറയുമ്പോഴും നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ നീക്കാന്‍ കഴിയൂ.
മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്സിനുകളുടെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. രണ്ടു ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കണം. ആദ്യഡോസ് നല്‍കി 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം.
കോവാക്സിനും ഇതേ ഷെഡ്യൂള്‍ ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. രണ്ടു വ്യത്യസ്ത ഡോസ് വാക്സിന്‍ എടുക്കുന്നത് നിലവില്‍ അനുവദനീയമല്ല. രണ്ടു ഡോസും ഒരേ വാക്സിന്‍ തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോള്‍.
വാക്സിനുകള്‍ ഇടകലര്‍ത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരഷ്ട്ര തലത്തില്‍ ഗവേഷണം നടന്നുവരികയാണ്. അതിന്റെ പോസീറ്റീവ് ഫലസാധ്യത വിശ്വസനീയമാണെങ്കിലും ദോഷകരമായ പ്രതികരണങ്ങളും തള്ളിക്കളയാനാകില്ല എന്ന് ശാസ്തരം തെളിയിച്ചതാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വാക്സിന്റെ ദൗര്‍ലഭ്യമില്ല. ജൂലൈ പകുതിയോടെയോ ആഗസ്റ്റ് ആകുമ്പോഴോ പ്രതിദിനം ഒരുകോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സിന്‍ ഡോസുകള്‍ ലഭ്യമാകും.
"
https://www.facebook.com/Malayalivartha
























