ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ കൊല്ലപ്പെട്ടു... ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്ക്

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കൂടി കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. തെരച്ചില്‍ തുടരുന്നു.
ചൊവ്വാഴ്ച രാത്രി വസിര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തിക്രി പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.'
സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ വീടുകളില്‍ നിന്ന് ഓടിപ്പോയി. രക്ഷപ്പെട്ടവരെയും മൃതദേഹങ്ങളെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തു. ഏഴുപേര്‍ മരിച്ചതായി പ്രഖ്യാപിച്ചു,
മറ്റ് ഏഴ് പേര്‍ ചികിത്സയിലാണ്. സ്ഥലത്ത് സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് വിദഗ്ധരെയും ബോംബ് സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ടെന്നും എസ്.പി.
"
https://www.facebook.com/Malayalivartha
























