വെള്ളമെടുക്കാനായി ആരാധനാലയത്തിൽ കയറിയ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; 48കാരനായ മതപണ്ഡിതന്‍ പോലീസ് പിടിയിൽ... പ്രതിഷേധവുമായി നാട്ടുകാർ

ആരാധനാലയത്തിനുള്ളില്‍ വച്ച് പന്ത്രണ്ട് കാരി പീഡനത്തിനിരയായതായി പരാതിയെ തുടർന്ന് മത പണ്ഡിതൻ പിടിയിൽ. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയില്‍ വച്ചാണ് പെണ്‍കുട്ടിയെ 48കാരനായ മതപണ്ഡിതന്‍ പീഡനത്തിനിരയാക്കിയത്.
രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ലോനി ജില്ലയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരമാണ് 12 വയസുകാരിയായ പെണ്‍കുട്ടി വെള്ളം എടുക്കുന്നതിനായി പള്ളിയില്‍ പോയത്. വീട്ടില്‍ തിരികെ എത്തിയ കുട്ടി മാതാപിതാക്കളോടാണ് സംഭവം ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഗാസിയാബാദിലെ ലോനിയില്‍ താമസിക്കുന്ന പ്രതി നാല് കുട്ടികളുടെ പിതാവാണെന്ന് പൊലീസ് പറയുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടു.
അതേസമയം, സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ പള്ളിയുടെ പുറത്ത് തടിച്ചുകൂഓടിയിരുന്നു ഇവരെ നിയന്ത്രിക്കാനായി ൻകൂടുതൽ പോലീസിനെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























