കർമ്മരംഗത്തെ പെൺപുലി; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി എംഎല്‍എ

കോവിഡിന്റെ തുടക്കം മുതല്‍ തന്നെ കര്‍മ്മരംഗത്ത് സജീവ സാന്നിധ്യമായിരുന്ന പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറായ സെലീന ബീഗത്തിന് ആദരവുമായി എംഎല്‍എ.സെലീന ബീഗത്തിന് ജോലിയിലെ ആത്മാര്‍ത്ഥയ്ക്കുള്ള പാരിതോഷികം ലഭിച്ചിരിക്കുകയാണ്.
കോവിഡ് രോഗികളെ എത്തിക്കുന്ന സെലീന ബീഗത്തിന് കഴിഞ്ഞയാഴ്ച റൈഗഞ്ച് എം എല്‍ എ കൃഷ്ണ കല്യാണിയാണ് 50,000 രൂപയുടെ ചെക്ക് പാരിതോഷികമായി നല്‍കിയത്. സെലീന ബീഗത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എയില്‍ നിന്ന് ലഭിച്ചത് രണ്ടാമത്തെ ചെക്കാണ്.
കഴിഞ്ഞ വര്‍ഷവും കൊറോണ യോദ്ധാവ് എന്ന നിലയില്‍ സെലീന ബീഗത്തിനെ ധനസഹായം നല്‍കി ആദരിച്ചിരുന്നു. വടക്കന്‍ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലാണ് സെലീന ബീഗത്തിന്റെ ജോലി.
അതേസമയം, സൽവാറിനു മുകളിൽ വെളുത്ത കോട്ട് ധരിച്ച് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ആംബുലൻസ് ഡ്രൈവർ തമിഴ്നാട്ടിലുമുണ്ട്. തമിഴ് നാട്ടിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ആണ് കക്ഷി.
ജൂണിൽ തനിക്ക് ജോലി ലഭിച്ചപ്പോള്‍ അറിയില്ലായിരുന്നു തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവര്‍ താന്‍ ആണെന്ന്. തന്‍റെ കുടുംബത്തിന് താന്‍ ഈ ജോലി തെരെഞ്ഞടുത്തതില്‍ ഭയം ഉണ്ടായിരുന്നു എന്ന് 30 കാരിയായ വീരലക്ഷ്മി പറയുന്നു.
ക്യാബ് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. പലരെയും ഡ്രൈവിംഗ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്‍റെ ഭർത്താവിനെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ ആ ജോലികള്‍ ചെയ്തിരുന്നത്.
എന്നാല്‍ പിന്നീട് സ്വന്തമായി ഒരു ജോലി വേണം എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ഹെവി വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസുള്ള വീരലക്ഷ്മി പറഞ്ഞു.
ഒരാഴ്ച നീണ്ട പരിശീലനമാണ് ജോലിയുടെ പ്രാധാന്യം മനസിലാക്കി തന്നതെന്ന് വീരലക്ഷ്മി പറയുന്നു. കൃത്യസമയത്ത് ആളുകളെ ആശുപത്രിയില്‍ എത്തിക്കാനായാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. പത്തും ആറും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് വീരലക്ഷ്മി.
https://www.facebook.com/Malayalivartha
























