ഇന്ത്യയിൽ ഇപ്പോഴുള്ള അപകടകാരി വൈറസ്: 1.617.2 എന്ന വകഭേദമാണ് അപകടകാരിയായ വകഭേദം: വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന

ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ അപകടകാരി ആ വൈറസ്... ഇന്ത്യക്കാർക്ക് ഒരേ സമയം ആശ്വാസവും എന്നാൽ അതേസമയം ആശങ്കയും ഉണർത്തുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഒരു വകഭേദം മാത്രമാണ് നിലവിൽ ഇന്ത്യയിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബി.1.617.2 എന്ന വകഭേദമാണ് അപകടകാരിയായ വകഭേദമായി ലോകാരോഗ്യസംഘടന ഇപ്പോൾ കണക്കാക്കുന്നത്.
ഇന്ത്യയിൽ കോവിഡ് 19 രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ 'ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റെ'ന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നുണ്ട് . ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഈ വകഭേദത്തിൽ മാത്രമാണ് അപകടകാരിയെന്നാണ് യുഎൻ ഏജൻസി ചൊവ്വാഴ്ച പ്രഖ്യാപിക്കുകയായിരുന്നു .
ഇപ്പോൾ രാജ്യത്തിന് മുമ്പിലുള്ള വെല്ലുവിളികൾ നിലവിൽ ബി.1.617.2മായി ബന്ധപ്പെട്ടുളളതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റ് വകഭേദങ്ങൾ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്നും' ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ബി.1.617.2 വേഗത്തിൽ പകരാവുന്നതും മാരകവും, പ്രതിരോധ വാക്സിന്റെ സുരക്ഷിതത്വം മറികടക്കാൻ കഴിവുളളതുമാണെന്നും അവർ വ്യക്തമാക്കി.
ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ, വൈറസിന്റെ വർധിച്ച വ്യാപന ശേഷി എന്നിവ തങ്ങൾ നിരീക്ഷിക്കുന്നത് തുടർന്നുവരികയാണെന്ന് യുഎൻ ഏജൻസി വ്യക്തമാക്കി. ഈ വകഭേദത്തിന്റെ പ്രഭാവത്തെ കുറിച്ചുളള കൂടുതൽ പഠനങ്ങൾക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നൽകിയിട്ടുളളത്. വിയറ്റ്നാം ആരോഗ്യ അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെൽറ്റയുടെ വകഭേദമാണെന്നാണ് കരുതുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) തിങ്കളാഴ്ച പേരിടടുകയുണ്ടായി . ഗ്രീക്ക് അക്ഷരങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടോബറിൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് ഡെൽറ്റയെന്നും കാപ്പയെന്നുമാണ് പേരു നൽകിയിരിക്കുന്നത്. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആ രാജ്യത്തിന് കളങ്കമാകാൻ പാടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതികവിഭാഗം മേധാവി മരിയ വാൻ കെർഖോവ് ട്വിറ്ററിൽ കുറിക്കുകയുണ്ടായി
https://www.facebook.com/Malayalivartha
























