മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട്; പ്രഖ്യാപനം നടത്തിയത് മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ തുറക്കാനെത്തിയ സഹകരണ മന്ത്രി ഐ.പെരിയസാമി; അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറക്കാനെത്തിയ തമിഴ്‌നാട് സഹകരണ മന്ത്രി ഐ.പെരിയസാമിയാണ് ഈ പ്രഖ്യാപനം നടത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൃഷിക്കായി തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങി.
കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ 130.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ജൂണ്‍ ഒന്നാം തീയതി തന്നെ തമിഴ്‌നാട് കാഷിക ആവശ്യത്തിന് വെളളമെടുക്കുന്നത്. ജലനിരപ്പ് കുറവായിരുന്നതിനാല്‍ കഴിഞ്ഞ വഷം ഓഗസ്റ്റ് 13 മുതലാണ് വെള്ളം കൊണ്ടു പോകാനായത്. ഇപ്പോള്‍ സെക്കന്റില്‍ 300 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.
ഇടുക്കിയുടെ അതിര്‍ത്തിയിലുള്ള തേനി ജില്ലയിലെ പതിനാലായിരം ഏക്കറിലധികം വരുന്ന സ്ഥലത്തെ നല്‍ക്കൃഷിക്ക് ഈ വെള്ളം ഉപയോഗിക്കും. ഏപ്രില്‍ മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ ജലസമൃദ്ധമായതിനാല്‍ വേനല്‍കാലത്ത് മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട് കൊണ്ടുപോയിരുന്നില്ല.
പതിവു പൂജകള്‍ക്ക് ശേഷമാണ് സഹകരണ മന്ത്രി ഷട്ടര്‍ തുറന്നത്. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് തമിഴ്‌നാട് വെള്ളമെടുത്തു തുടങ്ങിയത്. ജൂണ്‍ ആദ്യവാരം തന്നെ വെള്ളം തുറന്നു വിടണമെന്ന് തമിഴ്‌നാട്ടിലം കര്‍ഷക സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























