Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ബ്ലോഗര്‍; 24 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ക്വി സിമിങ്ങിനെയാണ് എട്ട് മാസം തടവ്

02 JUNE 2021 04:51 PM IST
മലയാളി വാര്‍ത്ത

ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടതിനെ തുടര്‍ന്ന് പ്രശസ്ത ബ്ലോഗറെ ചൈനീസ് ഭരണകൂടം ജയിലിലടച്ചു, എന്ന വാര്‍ത്ത ഇതിനുമുന്‍പും വന്നിട്ടുള്ളതാണ്. അതില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ചൈനീസ് സര്‍ക്കാര്‍ ആദ്യം പുറത്തുവിട്ട കണക്കുകള്‍. എന്നാല്‍ ഇതിനേക്കാള്‍ കൂടുതല്‍ സൈനികര്‍ മരിച്ചെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ .

ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ ആള്‍നാശത്തെപ്പറ്റിയ വെളുപ്പെടുത്തിയ ചൈനീസ് ബ്ലോഗറെ ജയിലില്‍ തള്ളി ചൈന. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ 24 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ക്വി സിമിങ്ങിനെയാണ് എട്ട് മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്.ഇന്ത്യയുമായുള്ള ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണം മറച്ചുവെച്ച് വളരെ ചെറിയ എണ്ണമാണ് ചൈന പുറത്ത് വിട്ടത്. നാന്‍ജിങ് കോടതിയുടേതാണ് വിധി. രക്തസാക്ഷികളെ അപമാനിക്കല്‍ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത് . ഈ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ക്വി സിമിങ്. ഏറെ മാസങ്ങൾക്ക് ശേഷം ഫെബ്രുവരിയിലാണ് ഗല്‍വാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈനീസ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഇന്ത്യക്ക് 20 സൈനികരുടെ ജീവന്‍ സംഘര്‍ഷത്തില്‍ നഷ്ടമായി. ചൈനക്ക് 40ഓളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു . എന്നാല്‍ ഔദ്യോഗിക മരണസംഖ്യ പുറത്തുവിടാന്‍ ചൈന തയ്യാറായിരുന്നില്ല. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ക്വി സിമിങ് പറഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്ചെയ്തത്. അതോടപ്പം അദ്ദേഹത്തിന്‍റെ അക്കൗണ്ടായ ക്രയേണ്‍ ബുള്‍ പൂട്ടിക്കുകയും ചെയ്തു.

ഒരുവര്‍ഷം മുന്‍പ് ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനീകര്‍ നടത്തിയ സംഘര്‍ഷത്തില്‍ ചൈനീസ് സേനയുടെ എത്രപേര്‍ മരിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. 4 പേര്‍ മരിച്ചതായി ഈ വര്‍ഷം വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷത്തിനിടയില്‍ സൈനീകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏറ്റവും വലിയ പേരാട്ടത്തില്‍ മരണപ്പെട്ടവരെ അതിര്‍ത്തി പ്രതിരോധ നായകന്‍മാര്‍ എന്ന ബഹുമതി നല്‍കി ചൈന ആദരിച്ചിരുന്നു. അതേസമയം വീരചരമം പ്രാപിച്ചിരുന്ന സൈനീകരെ അപമാനിച്ച കുറ്റത്തിന് ഫെബ്രുവരി മുതല്‍ ആറോളം വ്ലോഗ്യറെയാണ് ചൈനീസ് പോലീസ് അറസ്റ്റു ചെയ്തത്.

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) സംഘർഷമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം ഇന്ത്യ നിരന്തരം നിഷേധിച്ചുവരികയാണ്. തർക്ക അതിർത്തിക്കപ്പുറത്ത് അതിക്രമിച്ച് കടന്നത് ചൈനീസ് സൈനികരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യാ-ചൈന ഏറ്റുമുട്ടലില്‍ ഒരു കേണല്‍ ഉള്‍പ്പെട്ടെ അഞ്ച് ചൈനീസ് സൈനീകര്‍ മരിച്ചെന്ന് ഏട്ട് മാസങ്ങള്‍ക്ക് ശേഷം ചൈനയുടെ ഏറ്റുപറച്ചില്‍ ഉണ്ടായിരുന്നു . കൊല്ലപ്പെട്ട നാല് സൈനീകരുടെയും പേര് വിവരങ്ങളും ചൈന പുറത്ത്‍ വിട്ടു. കൊല്ലപ്പെട്ട കേണലിനടക്കം മറ്റ് നാല് പേര്‍ക്കും മരണാനന്തര ബഹുമതിയും ചൈന പ്രഖ്യാപിക്കുകയും ചെയ്കിരുന്നു . ആദ്യമായാണ് ചൈന തങ്ങളുടെ സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

2020 ജൂൺ 15 നാണ് ഗാൽവാൻ താഴ്‌വരയിലെ ഒരു പർവതപ്രദേശത്തിന്‍റെ കുത്തനെയുള്ള ഭാഗത്ത് വച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനീകര്‍ പരസ്പരം ഏറ്റുമുട്ടിയത്.നേരത്തെ ഇവിടെ ചൈന കൈയേറി പണിത ടെന്‍റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. ഈ സ്ഥലത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന കേണൽ സന്തോഷ് ബാബുവിനെയും സംഘത്തെയും ഒളിച്ചിരുന്ന ചൈനീസ് സേന അക്രമിച്ചതോടെയാണ് സംഘര്‍ഷത്തിന്‍റെ തുടക്കം. തുടര്‍ന്ന് തിരിച്ചടിക്കാനായി എത്തിയ ഇന്ത്യന്‍ സേനയ്ക്ക് നേരെ പതിയിരുന്ന ചൈനീസ് സൈനീകര്‍ അക്രമണം അഴിച്ച് വിട്ടു. ചൈനീസ് സൈനീകര്‍ മുളവടിയില്‍ ആണി തറപ്പിച്ച പ്രത്യേക ആയുധങ്ങളും കുന്തവും അതുപോലെ മറ്റ് പ്രാകൃത ആയുധങ്ങളും ഉപയോഗിച്ച് ഇന്ത്യന്‍ സൈനീകരെ അക്രമിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിക്കുകയായിരുന്നു.

600 സൈനീകര്‍ സംഘര്‍ഷത്തില്‍ പങ്കെടുത്തെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കല്ലുകൾ, ബാറ്റൺ, ഇരുമ്പ് വടി, മറ്റ് താൽക്കാലിക ആയുധങ്ങൾ എന്നിവ ഉപയോഗിച്ചാണ് ചൈനീസ് സൈനീകര്‍ ഇന്ത്യന്‍ സൈനീകരെ അക്രമിച്ചത്. രാത്രിയുടെ മറവില്‍ നടന്ന പോരാട്ടം ആറു മണിക്കൂർ വരെ നീണ്ടുനിന്നു. ചൈന “പാരമ്പര്യേതര ആയുധങ്ങൾ” ഉപയോഗിച്ചതായി 2020 ലെ അവസാനത്തെ അവലോകനത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു. ഗൽവാനിലുണ്ടായ ചൈനീസ് പ്രകോപനത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നെന്ന് ഇന്ത്യ അന്ന് തന്നെ സമ്മതിച്ചു. എന്നാല്‍ ചൈനീസ് ഭരണകൂടം ഇത് സംബന്ധിച്ച വാര്‍ത്തകളൊന്നും പുറത്ത് വിട്ടില്ല. ഇന്ത്യയുടെ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ ചൈനയുടെ 40 ഓളം സൈനികര്‍‌ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി ആരോപിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. അമേരിക്കൻ- റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളും സംഘര്‍ഷത്തില്‍ നാൽപ്പതോളം ചൈനീസ് സൈനികർ മരിച്ചിട്ടുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിലും ചൈന സ്ഥിരീകരണം നൽകിയിരുന്നില്ല.

ഒടുവില്‍ റഷ്യന്‍ മാധ്യമങ്ങളില്‍ ചൈന - ഇന്ത്യാ സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനീകര്‍ മരിച്ചെന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ചൈന സമ്മതിക്കുന്നത്.ചൈനീസ് സൈന്യം ബന്ദികളാക്കിയ 4 ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 ഇന്ത്യൻ സൈനികരെ ജൂൺ 18 ന് വിട്ടയച്ചു. സംഘര്‍ഷത്തില്‍ രു കമാന്‍റിങ്ങ് ഓഫീസറടക്കം 43 ഓളം ചൈനീസ് സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യ ആരോപിച്ചെങ്കിലും ചൈന ഇതുവരെ ഇത് സമ്മതിച്ചിരുന്നില്ല....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (7 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (22 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (38 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (42 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (51 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (55 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

Malayali Vartha Recommends