രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 1742 കുട്ടികളെ; ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ച കണക്ക് ഇങ്ങനെ; കേരളത്തില്‍ 49 കുട്ടികള്‍; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളമുള്‍പ്പടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീംകോടതി

രാജ്യത്ത് കൊവിഡ് അനാഥരാക്കിയത് 1742 കുട്ടികളെ. ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തില്‍ 49 കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളമുള്‍പ്പടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മഹാമാരിക്കാലത്തെ കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള കേസിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഈ കണക്ക് സമര്‍പ്പിച്ചത്.
അച്ഛനമ്മമാരെ നഷ്ടമായ 1742 കുട്ടികള്‍ക്ക് പുറമേ 7464 കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടു. കൊവിഡ് കാലത്ത് ബന്ധുക്കള്‍ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്. സംരക്ഷണം ആവശ്യമായവരില്‍ 4486 പെണ്‍കുട്ടികളും 4860 ആണ്‍കുട്ടികളുമാണുള്ളത്. കേരളത്തിലെ 49 കുട്ടികള്‍ കൊവിഡില്‍ അനാഥരായി എന്ന കണക്കാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നല്‍കിയത്. എട്ടു കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. 895 കുട്ടികള്‍ക്ക് അച്ഛനമ്മമാരില്‍ ഒരാളെ നഷ്ടമായി.
കേരളത്തില്‍ സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം ആകെ 952 ആണ്. കണക്കുകള്‍ പരിശോധിച്ച കോടതി സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. കേസില്‍ അമിക്കസ് ക്യൂറിയായ ഗൗരവ് അഗര്‍വാളിന് വിവരങ്ങള്‍ കൈമാറുന്നതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കേരളം , തമിഴ്‌നാട്, തെലുങ്കാന,കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ ബിഹാര്‍ ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും വൈകാതെ ഈ നിര്‍ദേശം നല്‍കുമെന്ന് കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha
























