വാടക നിയമത്തിന് അംഗീകാരമായി ; ഇനി വീട്ടുവാടക നിശ്ചയിക്കുന്നത് നിയമപ്രകാരം മാത്രം... മുൻകൂറായി വാങ്ങാവുന്നത് 2 മാസ വാടക ... മാറ്റം ഇങ്ങനെ...

മാതൃകാ വാടക നിയമത്തിനു (മോഡൽ ടെനൻസി ആക്ട്) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് നിയമത്തിന് അംഗീകാരം നൽകിയത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള കുടിയായ്‌മ നിയമങ്ങളിൽ ഉചിതമായ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിർമ്മാണം നടത്തുകയോ ചെയ്യാം.
വിപണിയധിഷ്ഠിതമായി വീടുകള്‍ വാടകയ്ക്കു നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് നിയമത്തിലുള്ളത്. റജിസ്ട്രേഷന്‍ നടപടികള്‍ക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളില്‍ രൂപീകരിക്കണമെന്ന് നിയമം ശുപാര്‍ശ ചെയ്യുന്നു.
തര്‍ക്ക പരിഹാരത്തിനു പ്രത്യേക കോടതികള്‍ വേണം. താമസ ആവശ്യത്തിനാണെങ്കില്‍ 2 മാസത്തെ വാടകയേ മുന്‍കൂര്‍ ഡെപ്പോസിറ്റായി വാങ്ങാവൂ. താമസ ആവശ്യത്തിനല്ലെങ്കില്‍ 6 മാസത്തെ വാടക മുന്‍കൂറായി വാങ്ങാം. കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ. അല്ലെങ്കില്‍ മൂന്ന് മാസം മുന്‍പ് രേഖാമൂലം അറിയിക്കണം.
വാടകയ്ക്ക് കൃത്യമായ കരാർ വേണമെന്നും ഓരോ വർഷവും വാടകയിൽ വരുത്തുന്ന വർധന, കുടിയിറക്കൽ തുടങ്ങിയവയെക്കുറിച്ചും നിയമത്തിൽ പറയുന്നുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരിലായാലും 24 മണിക്കൂർ മുൻപ് അറിയിച്ചശേഷമേ വാടക വീടുകളിൽ ഉടമകൾ പ്രവേശിക്കാവൂയെന്നും നിയമം അനുശാസിക്കുന്നു.
രാജ്യത്തുടനീളമുള്ള വാടകവീടുകളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാൻ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. രാജ്യത്ത് ഊർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം .
എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു . ഭവന നിർമ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളെ സ്ഥാപനവൽക്കരിക്കാൻ മാതൃകാ കുടിയായ്മ നിയമം സഹായിക്കും.
സംസ്ഥാനങ്ങള്‍ക്കു മാതൃകാ വാടക നിയമം അതേപടി അംഗീകരിക്കുകയോ നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയോ ചെയ്യാം.
https://www.facebook.com/Malayalivartha
























