കോടതിയുടെ ദയ അവന് വേണ്ട... അപൂര്‍വ രോഗം ബാധിച്ച ഒമ്പത് വയസുകാരന്‍ കോടതിയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ മരിച്ചു

ഒമ്പത് വയസുകാരനായ മകന് അപൂര്‍വ രക്ത രോഗം ബാധിച്ചതിനാല്‍ ദയാവധം തേടി അമ്മ കോടതിയില്‍ പോയി മടങ്ങുന്നതിനിടെ മകന്‍ മരിച്ചു. കോടതിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോയില്‍ വെച്ചാണ് ഒമ്പതുകാരനായ ഹര്‍ഷവര്‍ധന്‍ ദയവധത്തിന് കാത്തുനില്‍ക്കാതെ മരിച്ചത്. അപൂര്‍വ രോഗവുമായി ജനിച്ച ഹര്‍ഷവര്‍ധന്‍ നാലുവര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. പൂങ്കനൂരിലെ കോടതിയില്‍ അരുണ ദയാവധത്തിന് അനുമതി തേടി ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന് ശേഷം മടങ്ങവെയാണ് ഹര്‍ഷവര്‍ധന്‍ മരിച്ചത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ഷവര്‍ധന് നാലു വയസ്സായിരുന്നപ്പോഴാണ് രോഗത്തെക്കുറിച്ചറിഞ്ഞത്. ആകെയുള്ള സമ്പാദ്യമെല്ലാം ചെലവാക്കി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
https://www.facebook.com/Malayalivartha
























