പന്ത്രണ്ടുകാരിയെ മതപണ്ഡിതന്‍ പള്ളിയില്‍ വച്ച് പീഡിപ്പിച്ചു; 48കാരനായ മതപണ്ഡിതന്‍ നാല് കുട്ടികളുടെ പിതാവുമാണ്

പന്ത്രണ്ടുകാരിയെ മതപണ്ഡിതന്‍ പള്ളിയില്‍ വച്ച് പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. വെള്ളമെടുക്കാനായി പള്ളിയില്‍ പോയ 12കാരിയെയാണ് മതപണ്ഡിതന്‍ പീഡിപ്പിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയില്‍ വച്ചാണ് പെണ്‍കുട്ടിയെ മതപണ്ഡിതന്‍ പീഡിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം വെള്ളം എടുക്കുന്നതിനായി പള്ളിയില്‍ പോയി തിരികെ വീട്ടില്‍ എത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ ഗാസിയാബാദിലെ ലോനി ജില്ലയില്‍ നിന്നും തിങ്കളാഴ്ച രാവിലെയാണ് രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ 48കാരനായ മതപണ്ഡിതന്‍ പിടിയിലായത്. ഗാസിയാബാദിലെ ലോനിയില്‍ താമസിക്കുന്ന പ്രതി നാല് കുട്ടികളുടെ പിതാവാണെന്ന് പൊലീസ് പറയുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























