ഭക്ഷണത്തോടൊപ്പം സാലഡ് നല്‍കാത്തതിന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന്റെ നില ഗുരുതരം
ഭക്ഷണത്തോടൊപ്പം സാലഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ ശാംലി ജില്ലയിലാണ് സംഭവം. മുരളി സിങ് എന്നയാളാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്ബാണ് കൊലപാതകം നടന്നത്. പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സാലഡ് വിളമ്ബാത്തതുമായി ബന്ധപ്പെട്ട് കശപിശയുണ്ടായത്. തുടര്‍ന്ന് മണ്‍വെട്ടി ഉപയോഗിച്ച് ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ 20കാരനായ മകന് ഗുരുതര പരിക്കേറ്റു. മകന് ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha