30 കോടി ഡോസ് വാക്‌സിന്‍ വാങ്ങുവാൻ കേന്ദ്രസര്‍ക്കാര്‍: രാജ്യത്ത് വീണ്ടും വാക്സിൻ തദ്ദേശീയമായി നിർമ്മിക്കാനൊരുങ്ങുന്നു

വാക്സിൻ രംഗത്ത് വീണ്ടും അതി നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ.രാജ്യത്ത് തദ്ദേശീയ വാക്‌സിൻ കൂടി നിർമ്മിക്കാൻ ഒരുങ്ങുകയാണ് . ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇയുടെ കൊവിഡ് വാക്‌സിന്‍ ഉടന്‍ വിതരണത്തിന് എത്തുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിരിക്കുകയാണ്.
ബയോളജിക്കല്‍ ഇയുടെ കൊവിഡ് വാക്‌സിന്‍റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോൾ മികച്ച ഫലമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കി. നിലവില്‍ മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കമ്പനി.
30 കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയുമായി ധാരണയിലെത്തിയത്. മുന്‍കൂറായി 1500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കൈമാറാന്‍ പോകുകയാണ് . ഓഗസ്റ്റ്- ഡിസംബര്‍ കാലയളവില്‍ ധാരണയനുസരിച്ചുള്ള വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമാക്കുകയാണ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ വിതരണത്തിന് എത്തുമെന്നാണ് കമ്പനിയുടെ പ്രസ്‌താവനയില്‍ പറയുന്നത്.രാജ്യത്ത് നിലവില്‍ മൂന്ന് വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്. സിറം ഇന്‍സ്റ്റിറ്റ‌്യൂട്ടിന്‍റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍, റഷ്യന്‍ നിര്‍മ്മിത സ്‌പുട്‌നിക് എന്നിവയാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിച്ച ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ കൂടി വിതരണത്തിന് എത്താന്‍ പോകുന്നത്.
https://www.facebook.com/Malayalivartha























