കോവിഡ് വ്യാപനം; കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി: നിയന്ത്രണങ്ങള്‍ നീട്ടിയത് ഈ മാസം 14 വരെ, രോഗ വ്യാപനത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി, പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തിലും കൂടുതൽ

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. രോഗ വ്യാപനത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നടപടി. മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടി.
30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറു മുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍, ജൂണ്‍ ഏഴിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























