അദ്ധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായി കേന്ദ്രം... ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഇനി ആജീവനാന്ത പ്രാബല്യം

അദ്ധ്യാപകര്‍ എഴുതുന്ന ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഇനി ആജീവനാന്തം. പ്രാബല്യത്തെ സംബന്ധിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ പ്രഖ്യാപനം നടത്തി. 2011 മുതലുള്ള പരീക്ഷകളില്‍ യോഗ്യത നേടിയവരുടെ കാര്യത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
'അദ്ധ്യാപകര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ടി.ഇ.ടി യോഗ്യതയ്ക്ക് ഇനി ആ ജീവനാന്ത പ്രബല്യമുണ്ടാകുമെന്ന തീരുമാനം അറിയിക്കുന്നു. നിലവില്‍ ഏഴു വര്‍ഷം എന്ന മാനദണ്ഡമാണ് ഇല്ലാതാക്കുന്നത്. 2011 മുതല്‍ യോഗ്യത നേടിയവരുടെ യോഗ്യതാ പത്രങ്ങള്‍ക്കാണ് കാലാവധി ആജീവനാന്തമാക്കുന്നത്.' കേന്ദ്രമന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടത്തിയ പരീക്ഷകളില്‍ യോഗ്യത നേടിയവരെല്ലാം ഈ ഗണത്തില്‍പെടും. യോഗ്യത നേടി ഏഴുവര്‍ഷം പൂര്‍ത്തിയായവര്‍ക്കും ഇനി പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്കും ഈ ഗുണം ലഭിക്കുമെന്നും പൊഖ്‌റിയാല്‍ വിശദമാക്കി.
https://www.facebook.com/Malayalivartha























