വാക്സിൻ ഭയത്തിൽ വീണ്ടും യുപി ; ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് വീപ്പയ്ക്കു പിറകില്‍ ഒളിച്ച് വയോധിക... കുരുക്ക് വിദ്യകൾ പലതും പയറ്റി സർക്കാർ

ഒരാഴ്ച മുന്‍പാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ പേടിച്ച് ഒരു ഗ്രാമം സരയൂ നദിയിലേക്ക് എടുത്തുചാടിയ വാർത്ത പുറത്തു വന്നതും ഏറെ ചർച്ച ആയതും. യുപിയിലെ ഗ്രാമപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വാക്‌സിന്‍ ഭീതി മാറ്റാന്‍ അധികൃതര്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്ജിതമാക്കികൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഇതുകൊണ്ടൊന്നും ജനങ്ങളുടെ ഭയമൊന്നും മാറില്ല ഇത് വ്യക്തമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഇട്ടാവയിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.
ഇറ്റാവയില്‍ വീടുതോറും കയറിയിറങ്ങിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ വരുന്നതറിഞ്ഞ് വീട്ടിനകത്തെ വലിയ വീപ്പയ്ക്കു പിറകില്‍ ഒളിക്കുകയാണ് ഒരു വയോധിക ചെയ്തത്.
കുടുംബാംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പലതും പറഞ്ഞുനോക്കിയിട്ടും ഇവര്‍ വഴങ്ങിയില്ല. നിരന്തര ശ്രമത്തിനൊടുവില്‍ ഇവര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി. എന്നാല്‍, പുറത്തിറങ്ങിയിട്ടും വാക്‌സിനെടുക്കാന്‍ വയോധിക കൂട്ടാക്കിയില്ല. ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് ഭയന്നിരിക്കുകയായിരുന്നു വയോധിക.
ഇറ്റാവയിലെ ചന്ദന്‍പൂര്‍ ഗ്രാമത്തില്‍ എംഎല്‍എ സരിത ഭദോരിയയ്‌ക്കൊപ്പമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ ഡ്രൈവ് നടത്തിയത്. ആളുകള്‍ വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നത് സ്ഥിരം സംഭവമായതോടെയാണ് എംഎല്‍എ തന്നെ നേരിട്ട് വീടുതോറും കയറിയിറങ്ങി ബോധവല്‍ക്കരണത്തിനു നേതൃത്വം നല്‍കിയത്.
ഉത്തര്‍പ്രദേശിലെ ഗ്രാമീണ മേഖലയില്‍ കോവിഡ് വാക്‌സിന്‍ പേടിയെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ബാരാബംഗിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് ജനങ്ങള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ബോധവല്‍ക്കരണങ്ങളൊന്നും ഫലിക്കാതെ വന്നതോടെ മറ്റു തന്ത്രങ്ങളും അധികൃതര്‍ പയറ്റിനോക്കുന്നുണ്ട്. വാക്‌സിനെടുക്കാത്തവര്‍ക്ക് മദ്യം ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കില്ലെന്നും ഉത്തരവിറക്കിയിട്ടുണ്ട് യുപിയില്‍.ഇതുകൊണ്ടെങ്കിലും ഫലം കണ്ടാൽ ഭാഗ്യം...
https://www.facebook.com/Malayalivartha























