അണ്‍ലോക്ക് പ്രഖ്യാപിച്ച് മഹാരാഷ്ട്ര; കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി സംസ്ഥാനം തുറക്കാന്‍ തീരുമാനമായത്

അണ്‍ലോക്ക് പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും പുറകെയാണ് മഹാരാഷ്ട്രയുടെ അണ്‍ലോക്ക് പ്രഖ്യാപനം. കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി സംസ്ഥാനം തുറക്കാന്‍ മഹാരാഷ്ട്ര തീരുമാനിച്ചത്. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് അണ്‍ലോക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനമോ അതില്‍ താഴെയോ എത്തുകയും ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയും വന്നാല്‍ ജില്ലകളെ ലെവല്‍ ഒന്ന് പ്രദേശങ്ങളായി പ്രഖ്യാപിക്കും.
ഇവിടെ പൂര്‍ണമായി തുറന്നിടാനും സാധാരണ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും അനുവാദമുണ്ടാകും. മാള്‍,തിയേറ്റര്‍,സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. കല്യാണം,സംസ്കാരം എന്നി ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. അമരാവതി,മുംബൈ തുടങ്ങിയ ജില്ലകള്‍ രണ്ടാം നിരയിലാണ് ഉള്‍പ്പെടുക.
https://www.facebook.com/Malayalivartha























