മഹാരാഷ്ട്രയിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി കെമിക്കൽ കമ്പനിയിൽ വാതകചോർച്ച; കെമിക്കൽ റിയാക്ഷനിലെ അമിതതാപം ചോർച്ചയ്ക്ക് കാരണമെന്ന് അധികൃതർ
മഹാരാഷ്ട്രയിലെ ബദ്ലാപുരിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി കെമിക്കൽ ഫാക്ടറിയിൽ വാതക ചോർച്ച നടന്നതായി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി പത്തരയോടെ നോബൽ ഇന്റർമീഡിയേറ്റസ് കമ്പനിയിലാണ് വാതക ചോർച്ചയുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർക്ക് രാത്രി പതിനൊന്നരയോടെയാണ് ചോർച്ച അടയ്ക്കാനായത്. ഫാക്ടറിയിലെ കെമിക്കൽ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോർച്ചയ്ക്ക് കാരണമായതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
അതേസമയം വാതക ചോര്‍ച്ചയ്ക്ക് പിന്നാലെ ശ്വാസതടസ്സവും കണ്ണില്‍ എരിച്ചിലും അനുഭവപ്പെട്ടതായി നിരവധി പ്രദേശവാസികള്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശവാസികളില്‍ ചിലരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























