വാക്സിനേഷന് പുഴകടന്ന് കാശ്മീരികള്‍; ലക്ഷ്യം ജമ്മു കാശ്മീരിനെ കൊറോണ മുക്തമാക്കല്‍, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

കോവിഡിന്റെ രണ്ടാം തരംഗം ജനങ്ങളെ ആശങ്കയിലാക്കിയ രാജ്യത്ത് വാക്സിനേഷൻ കൂടുതല്‍ ആളുകള്‍ക്കായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോൾ, കാശ്മീരിലും അതിനായി നടത്തുന്ന യജ്ഞത്തിന്റെ വൈറലാണ് സമൂഹ മാധ്യമങ്ങളിലെ കാഴ്ച. റോഡ് പോലുമില്ലാത്ത ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വാക്സിന്‍ എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ കഷ്ടപ്പാടുകളെല്ലാം സഹിച്ചുകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.
ഇത്തരത്തില്‍ കുത്തിവെപ്പിനായി പുഴ മുറിച്ച് കടന്ന് പോകുന്ന ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേയ്ക്ക് വാക്സിനുമായി ആരോഗ്യപ്രവര്‍ത്തകര്‍ പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
വാക്സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജുമായി പുഴ മുറിച്ച് കടന്നാണ് ഇവര്‍ ഓരോ ഭാഗങ്ങളില്‍ എത്തുന്നത്. മുട്ടോളം ഒഴുകുന്ന വെള്ളത്തിലൂടെ കൈകള്‍ കോര്‍ത്ത് പിടിച്ച് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ പോകുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. ഈ വീഡിയോ പ്രചരിച്ചതോടെ പ്രശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
100 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് രജൗരി ജില്ലയിലെ കാണ്ഡി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇക്ബാല്‍ മാലിക് പറയുന്നു. രാജ്യത്തെ കൊറോണ മുക്തമാക്കാന്‍ വേണ്ടിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനുമായി എത്തുന്നത്. റോഡും വാഹനങ്ങളും ഇല്ലാത്തതിനാല്‍ പുഴയും മലയും കടന്ന് ദിവസവും ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമങ്ങളില്‍ എത്തുന്നു. ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ കൊറോണയെ ഇല്ലാതാക്കാമെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്.
അതേസമയം, രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ വിലയിരുത്തിപ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്നലെ ചേര്‍ന്നു. വാക്‌സിനേഷന്റെ പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു.
വാക്‌സിന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിയതിന്റെ വിവരങ്ങള്‍, 45 വയസിന് മുകളിലുള്ളവര്‍ക്കും 18-44 വയസിനിടയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ അദ്ദേഹം നേരിട്ട് വിലയിരുത്തി.
വാക്‌സിനേഷന്‍ നടപടികള്‍ വിലയിരുത്തിയ ശേഷം വിവിധ സംസ്ഥാനങ്ങളിലെ വാക്‌സിന്‍ പാഴാക്കലുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. വാക്‌സിന്‍ പാഴാക്കുന്നത് ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്നും അവ കുറച്ചു കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha
























