കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ മദ്ധ്യവയസ്കയെ തീകൊളുത്തി കൊന്നു
പോലീസ് കസ്റ്റഡിയിലായ ഭര്‍ത്താവിനെ വിട്ടയക്കാന്‍ കൈക്കൂലി നല്കാന് തയ്യാറാകാത്തതിന് പോലീസുകാര്‍ പെട്രോളൊഴിച്ച് തീ വച്ച സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരബാങ്കിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ നീതു ദ്വിവേദി എന്ന സ്ത്രീയെ ലക്നൗവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തു.
ബാരാബാങ്കിയിലെ ഗാഹ ഗ്രാമത്തിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ദ്വിവേദിയുടെ ഭര്‍ത്താവ് രാം നരൈനെ ശനിയാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഞായറാഴ്ചയായിട്ടും നരൈനെ വിടാത്തതിനാല്‍ ദ്വിവേദി വിവരം അന്വേഷിക്കാനായി സ്റ്റേഷനിലെത്തി . എന്നാല്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ അവരെ അധിക്ഷേപിക്കുകയും അവിടെ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഭര്‍ത്താവിനെ വിട്ടയക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദ്വിവേദി ഇതിന് തയ്യാറായില്ല. ഇതില്‍ കുപിതരായ പൊലീസുകാര്‍ സ്ത്രീയെ തീവയ്ക്കുകയായിരുന്നെന്നാണ് ആരോപണം. എന്നാല്‍ സ്ത്രീ സ്വയം പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുപാലീസ് . സ്റ്റേഷന് ചാര്‍ജുണ്ടായിരുന്ന ന്നെന്നാണ് പൊലീസുകാര്‍ ആരോപിച്ചത്.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവും യു.പി മന്ത്രിയുമായ ശിവ്പാല്‍ യാദവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha