ബീഹാറില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 21 ആയി

ബീഹാറില്‍ ഇന്നലെ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. മരിച്ച കുട്ടികള്‍ എട്ടിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്. ദരംസാത്തി പ്രൈമറി സ്‌ക്കൂളില്‍ നിന്ന് സൗജന്യ ഉച്ചഭക്ഷണം കഴിച്ച് ആവശതയിലായ 40 കുട്ടികളെയാണ് ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 10 കുട്ടികള്‍ ഇന്നലെ തന്നെ മരിച്ചിരുന്നു.
ചോറും കിച്ചടിയും സോയാബീനും കഴിച്ച കുട്ടികള്‍ കൂട്ടത്തോടെ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. കിച്ചടിയില്‍ വിഷാംശം കലര്‍ന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സ്കൂളിലെത്തി ഭക്ഷണസാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
മരിച്ച കുട്ടികളുടെ കുടുംബത്തിന് ബീഹാര്‍ സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതിനെ തുടര്‍ന്ന് ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷാംശമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ബീഹാറിലെ വിദ്യാലയങ്ങളില്‍ നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണത്തെക്കുറിച്ച് നേരത്തെയും ഒരുപാട് പാരാതികള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha