മൊബൈല്‍ ഫോണ്‍ മോഷണകേസില്‍ 22 കാരിയായ യുവതി അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ 22കാരിയായ യുവതി അറസ്റ്റില്‍. മംഗോള്‍ പുരി സ്വദേശി ജ്യോതിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 13ന് സുല്‍ത്താന്‍ പുരിയില്‍ നിന്ന് ഒരു യുവതി തന്റെ ഫോണ്‍ മോഷ്ടിച്ച് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായി ഡല്‍ഹി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 22 കാരി കുടുങ്ങിയത്. കവര്‍ച്ചയ്ക്കിടെ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























