കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്
കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ മുന്നില്‍ ഓട്ടോറിക്ഷകള്‍ ആണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഓട്ടോറിക്ഷ, കാര്‍ (നോണ്‍ എസി), ബസ്, കാര്‍ (എസി) തുടങ്ങിയ വാഹനങ്ങളില്‍ ജെഎച്ച്യുവിലെ ദര്പന് ദാസും പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂര്‍ത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രകള്‍ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. എയര്‍ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിന്‍ഡോകള്‍ മടക്കിവച്ച നോണ്‍ എസി ടാക്സിയില്‍ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു.
മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോൾ വായുസഞ്ചാരം വര്‍ധിച്ച് വൈറസിന്റെ പകര്‍ച്ച സാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായി പഠനങ്ങള്‍ പറയുന്നു. അതേസമയം കോവിഡ് വൈറസ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട മേഖലയാണ് ഓട്ടോ റിക്ഷ തൊഴിലാളികള്‍.
https://www.facebook.com/Malayalivartha