Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കോവിഡ് രോഗിയെ കാണ്മാനില്ല: അന്വേഷണത്തിനിടെ ആശുപത്രിയുടെ എട്ടാംനിലയിൽ നിന്നും വമിച്ച ദുർഗന്ധം : അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച: കൊലപാതകിയെ കണ്ടെത്തിയ ബന്ധുക്കൾ ചങ്കിൽ കൈവെച്ചു

16 JUNE 2021 06:27 PM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗിയെ കാണ്മാനില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച.... മൃതദേഹം ആശുപത്രിയിലെ എട്ടാം നിലയില്‍.... അതിലേറെ ഞെട്ടിക്കുന്നത് കൊലയാളി ആര് എന്ന വിവരം.....


ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ പ്രതി ആശുപത്രിയിലെ കരാർ ജീവനക്കാരി. തിരുവൊട്ടിയൂർ സ്വദേശി രതിദേവിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ.

കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(
യെയാണ് ജീവനക്കാരിയായ രതി ദേവി കൊലപ്പെടുത്തിയത്. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.


കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിതയെ മെയ് 24-ാം തീയതി മുതൽ കാണാതാവുകയായിരുന്നു. മെയ് 23-നാണ് സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പക്ഷേ, പിറ്റേ ദിവസം ഭർത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോൾ സുനിതയെ വാർഡിൽ കാണാനില്ലായിരുന്നു. ആശുപത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ അന്നേദിവസം തന്നെ ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിൽ മൗലി ഇതേക്കുറിച്ച് പരാതി നൽകുകയും ചെയ്തു. പിന്നീട് മെയ് 31-ാം തീയതി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം പരാതി സമർപ്പിക്കുകയായിരുന്നു .

കേസിൽ പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23-ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇവരെ ചോദ്യംചെയ്തെങ്കിലും സ്കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാർഡിൽ എത്തിച്ചുവെന്നായിരുന്നു മൊഴി. ഇതോടെ കേസിലെ ദുരൂഹതകളും വർധിച്ചു.


സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമർജൻസി ബോക്സ് റൂമിൽനിന്ന് ദുർഗന്ധം വമിക്കുന്നതായുള്ള പരാതി ഉയർന്നത്. തുടർന്ന് ജൂൺ എട്ടിന് ഇവിടെ പരിശോധിച്ചപ്പോൾ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി. ഉടനെ മൃതദേഹം സുനിതയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു.

ഒടുവിൽ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്. സുനിതയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും മോഷ്ടിക്കാനായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും രതിദേവി ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇത് മോഷ്ടിക്കാനായി ശ്രമിക്കുകയായിരുന്നു.

മെയ് 23-ന് രാത്രി സ്കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീൽചെയറിൽ കൊണ്ടുപോയി. എന്നാൽ എമർജൻസി ലിഫ്റ്റിൽ കയറിയശേഷം രോഗിയുമായി ഇവർ എട്ടാം നിലയിലേക്കാണ് പോയത്. ഇവിടെവെച്ച് സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം കോണിപ്പടിയോട് ചേർന്ന എമർജൻസി ബോക്സ് റൂമിൽ ഒളിപ്പിച്ചു. പിന്നാലെ സുനിതയുടെ പണവും മൊബൈലും കൈക്കലാക്കി സ്ഥലം വിടുകയും ചെയ്തു.


സംഭവത്തിന് ശേഷവും രതിദേവി പതിവുപോലെ ആശുപത്രിയിൽ ജോലിക്ക് എത്തിയിരുന്നു. സുനിതയെ തിരയുന്നതിന് വേണ്ടി ഇവർ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതിനാൽതന്നെ രതിദേവിയെ ആദ്യഘട്ടത്തിൽ ആരും സംശയിച്ചിരുന്നില്ല. എന്നാൽ സുനിതയുടെ മൃതദേഹം കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ രതിദേവി കുടുങ്ങുകയായിരുന്നു.

വിധവയായ പ്രതി തിരുവൊട്ടിയൂരിൽ മകനും മകൾക്കും ഒപ്പമാണ് താമസം. മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. പണത്തിന് ആവശ്യം വന്നതിനാലാണ് ഈ കടുംകൈ ചെയ്തതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. കോവിഡ് രോഗിയായതിനാൽ സുനിതയ്ക്ക് ശ്വസനപ്രശ്നങ്ങളുണ്ടായിരുന്നു. അതിനാൽ കൊലപ്പെടുത്താനായി അധികം ബലം പ്രയോഗിക്കേണ്ടിവന്നില്ലെന്നും പ്രതി വെളിപ്പെടുത്തി.

ഏറെ ദുരൂഹതകൾ നിറഞ്ഞ കേസിൽ കൃത്യമായ അന്വേഷണം ആയിരുന്നു പ്രതിയെ കുടുക്കിയത്. കേസ് അന്വേഷിച്ച പോലീസ് സംഘത്തെ ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൽ അഭിനന്ദിക്കുകയും ചെയ്തു.ക്രൂരമായ കൊലപാതകമാണ് അരങ്ങേറിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (20 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (3 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (4 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (4 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (6 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (6 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (7 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (7 hours ago)

Malayali Vartha Recommends