പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ആള്‍ദൈവവം ശിവശങ്കര്‍ബാബ അറസ്റ്റിൽ; വിവാദ ആൾദൈവം അറസ്റ്റിലായത് ഭക്തയുടെ വസതിയില്‍ ഒളിവില്‍ കഴിയവെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചെന്നു ആരോപിക്കപ്പെടുന്ന ചെങ്കല്‍പ്പട്ട് കേളമ്ബക്കം സുശീല്‍ഹരി ഇന്‍റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകനും ആള്‍ദൈവവുമായ ശിവശങ്കര്‍ബാബ ഡല്‍ഹിയില്‍ അറസ്റ്റിലായി. ഡല്‍ഹി ചിത്തരജ്ഞന്‍ പാര്‍ക്കിന് സമീപം ഭക്തയുടെ വസതിയില്‍ ഒളിവില്‍ കഴിയുമ്ബോഴാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. ഡി.എസ്.പി ഗുണവര്മെന്റ നേതൃത്വത്തിലുള്ള തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ഇയാള്‍ പരാതി ഉയര്‍ന്നതിനു പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു. തമിഴ്നാട് പൊലീസ് ലുക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബാബ അറസ്റ്റ് ഭീഷണി ഭയന്ന് മുങ്ങുകയായിരുന്നു.
.
ബാബക്കെതിരെ 15ലധികം വിദ്യാര്‍ഥിനികള്‍ ബാബയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ബാബയെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയാല്‍ നല്ല മാര്‍ക്കോടെ പാസാവാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ലഹരി കലര്‍ന്ന ചോക്ലെറ്റുകളും വിദേശമദ്യവും നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























