Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട് മറ്റൊരു കലാപത്തിലേക്ക്, ജയലളിതയ്ക്ക് അസുഖമാണെന്ന് പറഞ്ഞ കരുണാനിധിക്കെതിരെ തലൈവിമക്കള്‍, അഭ്യൂഹത്തോടെ തമിഴ്‌നാട്

11 JULY 2015 08:33 AM IST
മലയാളി വാര്‍ത്ത.

തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ കരുണാനിധിക്കെതിരെ എഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്ത്. ചെന്നൈയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്‌നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം. അസുഖബാധിതയായതിനാല്‍ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തില്‍, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.
ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു കവര്‍ സ്‌റ്റോറി മൂന്നാഴ്ച മുമ്പ്, പ്രശസ്ത ദൈ്വവാരികയായ \'നക്കീരന്‍\' പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സയ്ക്കായി ജയ ഉടന്‍ തന്നെ അമേരിക്കയിലേക്ക് പോയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. സാധാരണ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരെ ജയലളിത നിയമനടപടിയുമായി ചാടിവീഴുകയാണ് പതിവ്. എന്നാല്‍, ഈ വാര്‍ത്തയെക്കുറിച്ച് ജയ മൗനം പാലിച്ചു. കേസിനു പോയാല്‍ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ കോടതി മുമ്പാകെ വെളിപ്പെടുത്തേണ്ടി വരുമെന്ന ആശങ്കയാണ് ഈ മൗനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
ജൂലായ് ആദ്യം നടന്ന ഇഫ്താര്‍ പരിപാടിയില്‍ ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീര്‍ശെല്‍വത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാല്‍ ഇഫ്താറില്‍ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം. മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ജയ നിര്‍വഹിച്ചത്. ജയയുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാണ് ചടങ്ങില്‍ പ്രവേശനം അനുവദിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായ ശേഷം മേയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങില്‍ ജയ ടി.വിയും സര്‍ക്കാര്‍ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ക്കൊപ്പം 28 മന്ത്രിമാരും 14 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായി \'കൂട്ടസത്യപ്രതിജ്ഞ\'യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റില്‍ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടില്‍ കൂടുതല്‍ ഓഫീസില്‍ ചെലവഴിച്ചിരുന്നില്ല. പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ അത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എപ്പോഴെല്ലാം ഓഫീസില്‍ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാന്‍ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (5 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (5 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (6 hours ago)

Malayali Vartha Recommends