Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവ് നായ്ക്കളെ തൊട്ടാല്‍ വെറുതെയിരിക്കില്ല,കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മേനകാ ഗാന്ധിയുടെ കത്ത്

11 JULY 2015 12:09 PM IST
മലയാളി വാര്‍ത്ത.

തെരുവ് നായ്ക്കളെ തൊട്ടാല്‍ വെറുതെയിരിക്കില്ലെന്ന് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. തെരുവുനായ്ക്കളുടെ പ്രശ്‌നം കേരളത്തില്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിനു കേന്ദ്രമന്ത്രി മേനക ഗാന്ധി കത്തയച്ചു. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തെ എതിര്‍ക്കുന്ന കത്തില്‍ നായ്ക്കള്‍ അകാരണമായി ആളുകളെ ആക്രമിക്കില്ലെന്നും മന്ത്രി അവകാശപ്പെടുന്നു. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പദ്ധതി കേരളത്തില്‍ മാത്രമാണു ഫലപ്രദമായി നടപ്പാക്കാത്തതെന്നും മേനക കുറ്റപ്പെടുത്തുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണിന് അയച്ച ആറു പേജുള്ള കത്തിലാണു കേരളത്തിന്റെ നടപടികളെ മേനക ഗാന്ധി വിമര്‍ശിക്കുന്നത്.
തെരുവുനായ്ക്കളുടെ ജനനനിയന്ത്രണം തടയാന്‍ നടപടികളെടുക്കണമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നുമാണു കത്തിലെ പ്രധാന ആവശ്യം. കേരളത്തില്‍ ആളുകളെ ആക്രമിക്കുന്നത് വീടുകളില്‍ വളര്‍ത്തുന്നവയാണെന്നാണ് മന്ത്രിയുടെ വാദം. തെരുവ് നായകള്‍ ജനങ്ങളെ ആക്രമിക്കുന്നില്ല.
നായകളെ കൊല്ലുന്നതു കോടതിയും കേന്ദ്ര സര്‍ക്കാരും തടഞ്ഞിട്ടുണ്ട്. നായകള്‍ തെരുവിന്റെ ഭാഗമാണെന്നു കോടതി പറഞ്ഞിട്ടുണ്ട്. നായകള്‍ തെരുവിലുള്ളത് അവിടം കൂടുതല്‍ സുരക്ഷിതമാക്കും.സെക്യൂരിറ്റിക്കാര്‍ക്കു കണ്ടെത്താന്‍ കഴിയാത്ത അപരിചിതരെപ്പോലും നായകള്‍ക്കു കണ്ടെത്താനാകും. അങ്ങനെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാം. വന്ധ്യംകരണവും പ്രതിരോധകുത്തിവയ്പും സര്‍ക്കാര്‍ നടത്തരുതെന്നും ഇതിനായി എന്‍ജിഒകളെ ഏല്‍പ്പിക്കണമെന്നും മേനക ആവശ്യപ്പെട്ടു.
ഒരു നായയുടെ വന്ധ്യംകരണത്തിന് 750 മുതല്‍ 1200 രൂപ വരെ നല്‍കാം. സംസ്ഥാനതലത്തിലുള്ള പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അഞ്ചു കോടി രൂപ വരെ അനുവദിക്കും. ഇതു നേരിട്ട് എന്‍ജിഒകള്‍ക്കാണു നല്‍കുകയെന്നും മേനക അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (5 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (5 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (6 hours ago)

Malayali Vartha Recommends