Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടക്കേ ഇന്ത്യയില്‍ കനത്ത മഴ, കരകവിഞ്ഞൊഴുകി നദികള്‍, വന്‍ നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

11 JULY 2015 01:56 PM IST
മലയാളി വാര്‍ത്ത.

വടക്കേ ഇന്ത്യയില്‍ കനത്ത മഴ, മഴയെ തുടര്‍ന്ന വന്‍ നദികള്‍ കര കവിഞ്ഞൊഴുകുന്നു. പ്രധാനപ്പെട്ട നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയില്‍ തനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഡല്‍ഹിയില്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നഗരത്തെ നന്നേ വലച്ചു. ഇതേ തുടര്‍ന്ന് ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. ആകെ 93.8 മില്ലീമീറ്റര്‍ മഴയാണ് ഇന്നു രാവിലെ ഒന്‍പതരവരെ ഡല്‍ഹിയില്‍ പെയ്തത്. ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ്. മാഡ്‌കോട്ടിലും പൗരിയിലും ധര്‍ചുലയിലും കാപ്പ്‌കോട്ടിലുമുണ്ടായ മണ്ണിടിച്ചിലിലും നാലു പേര്‍ കൊല്ലപ്പെട്ടു. ഗംഗാനദി ഹരിദ്വാറില്‍ അപകടകരമാം വിധം കവിഞ്ഞൊഴുകുകയാണെന്നും ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
റാംഗംഗ, നന്ദൂര്‍, കൈലാഷ്, കാളി ഷര്‍ദ, കോസി, ഗൗല എന്നീ നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഉത്തര്‍കാശി ഗംഗോത്രി മാര്‍ഗിനു സമീപം മണ്ണിടിച്ചിലുണ്ടായതിനാല്‍ ഛര്‍ധാം യാത്ര തീര്‍ഥാടകരുടെ യാത്ര തടസ്സപ്പെട്ടു.
അതേസമയം, കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കാരണം അടച്ച ജമ്മു ശ്രീനഗര്‍ ദേശീയപാത തുറന്നുകൊടുത്തു. ദിവസങ്ങളായി വഴിയില്‍കിടന്ന വാഹനങ്ങള്‍ ഇതോടെ നീങ്ങിത്തുടങ്ങി. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) അധികൃതരാണ് ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പാത തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (5 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (5 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (5 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (6 hours ago)

Malayali Vartha Recommends