കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച... കുടുങ്ങിയ മലയാളികളടക്കമുള്ളവരെ സൈനികരെത്തി കാര്‍ഗിലിലേക്ക് മാറ്റി

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ളവരെ സൈനികരെത്തി കാര്‍ഗിലിലേക്ക് മാറ്റിയതായി സംഘത്തിലുള്ള മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മനു റഹ്മാന്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മനുവും സംഘവും ദ്രാസില്‍ എത്തിയത്.
ശനിയാഴ്ച രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി.ഇതോടെ യാത്രക്കാരെല്ലാം വാഹനങ്ങളില്‍ കുടുങ്ങി. നാദാപുരം പേരോടുനിന്ന് യാത്ര പോയവരും സംഘത്തിലുണ്ട്. പല സ്ഥലങ്ങളിലും ശക്തമായ മഞ്ഞുമലകള്‍ അടര്‍ന്നുവീണതായാണ് സംഘം പറയുന്നത്. 21നാണ് സംഘം ഇവിടെനിന്ന് യാത്ര തിരിച്ചത്. പ്രദേശത്ത് രണ്ടുദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുമാണ് ദുരിതത്തിനിടയാക്കിയതെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞു.
ലേ പൊലീസ് സ്‌റ്റേഷന് തൊട്ടടുത്ത പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലേക്ക് ഇവരെ മാറ്റിയെങ്കിലും കനത്ത തണുപ്പും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതും വൈദ്യുതിയില്ലാത്തതും മൊബൈല്‍ ഫോണില്‍ ചാര്‍ജില്ലാത്തതും ദുരിതമേറ്റി. തുടര്‍ന്നാണ് ഞായറാഴ്ച ഉച്ചയോടെ ഇവരെ കാര്‍ഗിലിലേക്ക് മാറ്റിയത്. കാലിക്കറ്റ് പ്രസ്‌ക്ലബ് ഭാരവാഹികള്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് അവര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി, ജില്ല കലക്ടര്‍ എന്നിവരെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സംഘത്തിലുള്ളവരുമായി സംസാരിച്ചെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ലേ ജില്ല കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























