സുഷമയും സോണിയയും നേര്‍ക്കുനേര്‍: സഭയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍

ലളിത് മോഡി വിവാദത്തില്‍ തന്നെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ശാരദ തട്ടിപ്പും ബോഫോഴ്‌സ് കേസും എടുത്തിട്ടാണ് സുഷമ കോണ്‍ഗ്രസിനെ ആക്രമിച്ചിത്. മുന്‍കാലങ്ങളില്‍ ആരോപണം നേരിട്ട തന്റെ മകളും ഭര്‍ത്താവും ലളിത് മോഡിയില്‍ നിന്ന് പണം സ്വീകരിച്ചിട്ടില്ല. എന്നാല്‍ ലളിത് മോഡിയില്‍ നിന്ന് എല്ലാ ആനുകൂല്യവും പറ്റിയത് കോണ്‍ഗ്രസാണ്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാവായ പി. ചിദംബരവും ഭാര്യയും പണം കൈപ്പറ്റി. യു.പി.എ സര്‍ക്കാരാണ് ലളിത് മോഡിയെ സംരക്ഷിച്ചത്. ലളിത് മോഡിയ്‌ക്കെതിരെ ചിദംബരം രംഗത്തുവന്നത് വ്യക്തി വിരോധം ഒന്നുകൊണ്ടു മാത്രമാണ്. മോഡിയെ ലണ്ടനില്‍ മടക്കി അയക്കാന്‍ യു.കെ സര്‍ക്കാര്‍ അന്നദ്ധത അറിയിച്ചുവെങ്കിലും അന്ന് ചിദംബരം പ്രതികരിച്ചില്ലെന്നും സുഷമ ചൂണ്ടിക്കാട്ടി. ലളിത് മോഡി വിവാദത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
ബോഫോഴ്‌സ് കേസില്‍ പ്രതികളായ വാറന്‍ ആഡേഴ്‌സനെയും ക്വത്രോച്ചിയെയും രാജ്യം വിടാന്‍ സഹായിച്ചത് കോണ്‍ഗ്രസാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗിനെ ആത്മകഥയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സുഷമ ചൂണ്ടിക്കാട്ടി.
അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന രാഹുല്‍ അടുത്ത തവണ ആത്ഹമപരിശോധന നടത്തണം. കോണ്‍ഗ്രസും രാജീവ് ഗാന്ധിയും സോണിയയും ചേര്‍ന്നാണ് ക്വത്രോച്ചിയെ രക്ഷിച്ചിത്. ക്വത്രോച്ചിയില്‍ നിന്ന് എത്ര പണം ലഭിച്ചുവെന്ന് രാഹുല്‍ അമ്മയോട് ആരായണം. എപ്പോഴെങ്കിലും അവധിക്കു ?പോകുനേ്പാള്‍ രാഹുല്‍ പഴയ ചരിത്രം പരിശോധിക്കണം?. എന്തുകൊണ്ടാണ് അമ്മ ചിലരെ സംരക്ഷിച്ചതെന്നും പരിശോധിക്കണം. കോണ്‍ഗ്രസ് ഭരണകാലത്ത് അമേരിക്കയില്‍ പിടിയിലായ ഒരു കുറ്റവാളിയെ രക്ഷിച്ചിരുന്നു.
അതേസമയം, ചര്‍ച്ചയ്ക്കിടെ സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി എം.പി ഗൗതം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടയാക്കി. സോണിയ ഗാന്ധി തന്നെ സഭയുടെ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസ്സിനു നേര്‍ക്ക് പ്രതിഷേധിച്ചു. ഇതോടെ മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും ബഹളവുമായി എത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























