Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോന്‍ അമ്മയോട് പോയ് ചോദിക്ക് ക്വത്‌റോച്ചിയില്‍ നിന്നും എത്ര രൂപ വാങ്ങിച്ചെന്ന്; അടുത്ത തവണ അവധിക്ക് പോകുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചരിത്രം പഠിക്കണം; പൊളിച്ചടുക്കി സുഷമാ സ്വരാജ്

12 AUGUST 2015 10:29 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസിനും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കും രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തി. ലളിത് മോദി വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു സുഷമ സ്വരാജ്. തന്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ച കോണ്‍ഗ്രസിനെ ശക്തമായ ഭാഷയില്‍ സുഷമ നേരിട്ടു. ഇതിനായി കോണ്‍ഗ്രസിന്റെ പൂര്‍വകാല ചരിത്രം സുഷമ എടുത്തിട്ടു. കോണ്‍ഗ്രസ് തനിക്ക് നീതി നിഷേധിക്കുകയാണെന്നും സുഷമ പറഞ്ഞു.
തന്റെ മകളും ഭര്‍ത്താവും ലളിത് മോദിയില്‍നിന്നു പണം വാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച ശേഷമാണ് സുഷമ രാഹുലിനും സോണിയക്കും എതിരെ തിരിഞ്ഞത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലളിത് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ഒരു കത്തുപോലും കോണ്‍ഗ്രസ് എഴുതിയില്ലെന്നും സുഷമ കുറ്റപ്പെടുത്തി.
ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം പണം വാങ്ങിയെന്നും സുഷമ ആരോപിച്ചു. ഭോപ്പാല്‍ ദുരന്ത കേസില്‍ വാറന്‍ ആന്‍ഡേഴ്‌സനെ രാജീവ് ഗാന്ധി സഹായിച്ചു. ക്വത്‌റോച്ചിയെ രാജ്യം വിടാന്‍ സഹായിച്ചതും രാജീവ് ഗാന്ധിയാണ്. ഇവരില്‍നിന്ന് എത്ര പണം വാങ്ങിയെന്ന് രാഹുല്‍ അമ്മയോടു ചോദിക്കണം. കുടുംബ സഹൃത്തിനെ രക്ഷിക്കാന്‍ രാജീവ് രഹസ്യമായി അമേരിക്കയിലെത്തിയെന്നും സുഷമ പാര്‍ലമെന്റില്‍ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പോകുന്ന രാഹുല്‍ അടുത്ത തവണ അവധിക്ക് പോയി തനിച്ചിരിക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ ചരിത്രം പഠിക്കാന്‍ കൂടി സമയം കണ്ടെത്തണംസുഷമ പറഞ്ഞു.
സുഷമയുടെ പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ച് തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ലളിത് മോദിയെ ഭാര്യയോടൊപ്പം പോര്‍ച്ചുഗലിലേക്ക് പോവാന്‍ അനുവദിക്കുന്നത് ഇന്ത്യ, ബ്രിട്ടന്‍ ബന്ധത്തെ ബാധിക്കില്ലെന്ന് പറയുന്നത് മോദിയെ സഹായിക്കുന്ന നടപടിയല്ലേയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ലളിത് മോദി വിഷത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും ബിജെപിയും ഇന്നും കൊമ്പുകോര്‍ത്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 minutes ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 minutes ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (23 minutes ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (26 minutes ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (30 minutes ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (32 minutes ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (37 minutes ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (2 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (2 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (2 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (3 hours ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (3 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (4 hours ago)

Malayali Vartha Recommends