Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിര്‍ത്തിയില്‍ ആക്രമണ പരമ്പര, ഗ്രാമങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് സൈന്യം, പാകിസ്ഥാന്റെ ആക്രമണത്തില്‍ ജീവന്‍നഷ്ടപ്പെട്ടത് ആറുപേര്‍ക്ക്

16 AUGUST 2015 01:00 PM IST
മലയാളി വാര്‍ത്ത.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ് തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ വെടിവയ്പ്പില്‍ ഇതുവരെ ആറു ഗ്രാമീണര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു സ്ത്രീയും കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജമ്മുവിലെ പൂഞ്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണ് വെടിവയ്പ് നടക്കുന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
വെടിവയ്പ് ശക്തമായി തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് മനസ്സിലാക്കിയതിനാല്‍ അതിര്‍ത്തിയിലെ മുപ്പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈന്യം. അതേസമയം, അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പാക്കിസ്ഥാന്റെ വെടിവയ്പ് നിര്‍ത്തണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് ആവശ്യപ്പെട്ടു. ജനങ്ങളില്‍ ഭീതിയുണര്‍ത്തുന്ന തരത്തിലുള്ള പ്രകോപനത്തിന് അനുവദിക്കില്ല. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് പാക്കിസ്ഥാന്‍ വെടിവയ്പ് അവസാനിപ്പിക്കണമെന്നും സെയ്ദ് പറഞ്ഞു.ഈ മാസത്തില്‍ മാത്രം ഏകദേശം 32 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണുണ്ടായിട്ടുള്ളത്. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാക്കിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ഷെല്ലാക്രമണം നടത്തുന്നത്. ജൂലൈ 26 വരെ 192 തവണ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തിയെന്നാണ്.ഇന്ന് രാവിലെ ബാലാകോട്ട് സെക്ടറില്‍ നടത്തിയ വെടിവയ്പ്പില്‍ നാല്‍പ്പതുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 12 വയസ്സുള്ള ഒരു കുട്ടിയും മരിച്ചവരിലുള്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends