Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടു ജോലിക്കാര്‍ക്ക് താങ്ങായി പ്രധാനമന്ത്രി, മാസശമ്പളം 9000 ആക്കും, വര്‍ഷത്തില്‍ 15 ദിവസം ശമ്പളത്തോട് കൂടി അവധി

17 AUGUST 2015 08:45 AM IST
മലയാളി വാര്‍ത്ത.

വീട്ടുജോലിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു. വീട്ടുജോലിക്കാരുടെ കുറഞ്ഞ മാസശമ്പളം 9,000 രൂപ ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.വര്‍ഷത്തില്‍ ശമ്പളത്തോടെ 15 നിര്‍ബന്ധിത അവധിയും ഇവര്‍ക്ക് നല്‍കാനും സര്‍ക്കാരിന്റെ പുതിയ നയത്തില്‍ പറയുന്നു. വീട്ടുജോലിക്കാരുടെ സാമൂഹിക സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്നതായിരിക്കും നയം. \'വീട്ടുജോലിക്കാര്‍ക്കുള്ള ദേശീയ നയം\'(എന്‍.പി.ഡി.ഡബ്ല്യു.) സംബന്ധിച്ച കരട് തൊഴില്‍വകുപ്പ് ഡയറക്ടര്‍ ജനറല്‍ തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയ്ക്ക് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. അടുത്തുതന്നെ ഇത് കേന്ദ്ര മന്ത്രിസഭ പരിഗണനയ്‌ക്കെടുക്കും. 

വീട്ടുജോലിക്കാരിലെ വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ മിനിമം കൂലി നയത്തിന്റെ കരടില്‍ വ്യവസ്ഥചെയ്യുന്നു. വിദഗ്ധരും മുഴുവന്‍ സമയവും ജോലിചെയ്യുന്നവരുമായ വീട്ടുജോലിക്കാര്‍ക്കാണ് 9,000 രൂപ മിനിമം മാസശമ്പളം ലഭിക്കുക.
അന്താരാഷ്ട്ര തൊഴില്‍ സമിതി(ഐ.എല്‍.ഒ.)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ഇവിടെയും നയരൂപവത്കരണം നടത്തുന്നത്. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി ദത്താത്രേയ പറഞ്ഞു.
വീട്ടുജോലിക്കാര്‍ ഇപ്പോള്‍ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ക്ഷേമവും സുരക്ഷയും ഏറെ പ്രധാനമാണ്. വീട്ടുജോലിക്കാരെ സംബന്ധിച്ച ഐ.എല്‍.ഒ. കണ്‍വെന്‍ഷന്‍ നമ്മള്‍ അംഗീകരിച്ചതിനാല്‍ ഇതു സംബന്ധിച്ച നയരൂപവത്കരണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നയം നിലവില്‍ വന്നാല്‍, ഇനിമുതല്‍ തൊഴിലുടമ, ഏജന്‍സി, തൊഴിലാളി എന്നിവര്‍ തമ്മില്‍ ഇതിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച കരാര്‍ ഒപ്പിടേണ്ടിവരും. ഭാവിയില്‍ വീട്ടുജോലി സേവന മേഖലയായി കണക്കാക്കപ്പെടുമെന്നതിന്റെ ഭാഗമായാണ് നയരൂപവത്കരണമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (10 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (10 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (10 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (11 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (11 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (12 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (12 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends