സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം നല്‍കേണ്ടെന്ന് സുപ്രീംകോടതി

സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് അടിയന്തരമായി ജാമ്യം നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഒക്ടോബര്‍ 13ന് കേസ് പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കുന്ന കാര്യം വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരെ ആറ് പ്രതികളാണ് അപ്പീല്‍ നല്‍കിയത്.
പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധി സംബന്ധിച്ച ഹൈക്കോടതി നിരീക്ഷണങ്ങള്‍ തെറ്റാണന്നാണ് പ്രതികളുടെ വാദം.അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ പിന്നീട് ഒളിവില്‍ പോയേക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























