കശ്മീര്‍ തീവ്രവാദികളെ ഭഗത് സിങ്ങിനോടുപമിച്ച് വിഘടനവാദി നേതാവ്

കശ്മീര്‍ തീവ്രവാദികളെ സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിനോടുപമിച്ച് വിഘടനവാദി നേതാവ്. വിഘടനവാദി സംഘടനയായ സെപ്പറേറ്റിസ്റ്റ് ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി ചെയര്‍മാനായ ഷബീര്‍ ഷായാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഭരണാധികാരികള്‍ ഭഗത് സിങ്ങിനെ പ്രകീര്‍ത്തിക്കുന്നതു പോലെ,? സ്വാതന്ത്ര്യത്തിനു വേണ്ടി ആയുധമെടുക്കുന്നവര്‍ തങ്ങള്‍ക്കും വീരന്മാരാണെന്നാണ് ഷാ പറഞ്ഞത്. അടുത്തിടെ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് ഇയാളെ ഡല്‍ഹി പൊലീസ് തടവിലാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയില്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് മേഖലയില്‍ പാക് പതാക ഉയര്‍ത്തിയതിനെതുടര്‍ന്ന് അറസ്റ്റിലായ നേതാവ് കൂടിയാണ് ഷാ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























